Mon, Apr 29, 2024
28.5 C
Dubai
Home Tags Violence against doctors

Tag: violence against doctors

ഡോക്‌ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥനെ ഉടന്‍ അറസ്‌റ്റ് ചെയ്യണം; കെ സുധാകരന്‍

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്‌ടറെ മര്‍ദ്ദിച്ച പോലീസ് ഉദ്യോഗസ്‌ഥന്‍ അഭിലാഷ് ചന്ദ്രനെ ഉടന്‍ അറസ്‌റ്റ് ചെയ്യണമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപി. പ്രതിയെ അറസ്‌റ്റ് ചെയ്യാത്ത പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് കെജിഎംഒയുടെ നേതൃത്വത്തില്‍...

രാജി തീരുമാനം പിൻവലിച്ചു; അവധിയിൽ പ്രവേശിച്ച് ഡോക്‌ടര്‍ രാഹുല്‍ മാത്യു

മാവേലിക്കര: രാജി തീരുമാനം പിൻവലിച്ച് ഒരാഴ്‌ചത്തെ അവധിയില്‍ പ്രവേശിക്കുന്നതായി മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യു. വിഷയത്തിൽ കെജിഎംഒഎ സമ്മര്‍ദ്ദം ശക്‌തമാക്കിയ സാഹചര്യത്തിലാണ് രാഹുല്‍ മാത്യു രാജി തീരുമാനം പിന്‍വലിച്ചത്. കോവിഡ്...

‘ഡോക്‌ടർക്കൊപ്പം’; പ്രതിയായ പോലീസുകാരനെ സംരക്ഷിക്കില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയില്‍ കോവിഡ് ഡ്യൂട്ടിക്കിടെ ഡോക്‌ടര്‍ മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ ശക്‌തമായ നടപടി എടുക്കുമെന്ന് വ്യക്‌തമാക്കി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പ്രതിയായ പോലീസുകാരനെ അറസ്‌റ്റ് ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടെന്നും ഡിജിപിയോട് വിവരങ്ങള്‍...

ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടിയില്ല; ഡോക്‌ടർ രാജിവെച്ചു

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടിക്കിടെ മര്‍ദ്ദിച്ച പോലീസുകാരനെതിരെ നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് ഡോക്‌ടർ രാജിവെച്ചു. മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്‌ടര്‍ രാഹുല്‍ മാത്യുവാണ് രാജിവെച്ചതായി അറിയിച്ചത്. രാഹുൽ മാത്യു സമൂഹമാദ്ധ്യമത്തിലാണ് താൻ രാജിവെക്കുന്നതായി അറിയിച്ചത്. 40...

‘ഡ്യൂട്ടി ഡോക്‌ടറെ മർദിച്ച പോലീസുകാരനെ അറസ്‌റ്റ് ചെയ്യണം’; ഡോക്‌ടർമാർ സമരത്തിലേക്ക്

തിരുവനന്തപുരം: മാവേലിക്കര ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടി ഡോക്‌ടറെ മര്‍ദിച്ച പോലീസ് ഓഫിസറെ അറസ്‌റ്റ് ചെയ്യാത്തതിൽ പ്രതിഷേധം ശക്‌തമാക്കി സർക്കാർ ഡോക്‌ടർമാരുടെ സംഘടനയായ കെജിഎംഒഎ.  പ്രതിഷേധത്തിന്റെ ഭാഗമായി വെള്ളിയാഴ്‌ച സംസ്‌ഥാന വ്യാപകമായി ആരോഗ്യ വകുപ്പിന്...

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എതിരായ കൈയ്യേറ്റങ്ങളില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ കേന്ദ്ര നിര്‍ദ്ദേശം

ഡെൽഹി: രാജ്യത്ത് ഡോകട്ർമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും എതിരായി നടക്കുന്ന കൈയ്യേറ്റങ്ങളില്‍ എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ സംസ്‌ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം. ഇത്തരം സംഭവങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കിടയില്‍ അരക്ഷിതാവസ്‌ഥ സൃഷ്‌ടിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി. ആരോഗ്യ...

ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണം; സംസ്‌ഥാനങ്ങൾക്ക് കേന്ദ്രനിർദ്ദേശം

ന്യൂഡെൽഹി: ആരോഗ്യ പ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സംസ്‌ഥാനങ്ങളോട് നിർദ്ദേശിച്ച് കേന്ദ്ര സർക്കാർ. ഇത് സംബന്ധിച്ച് കേന്ദ്ര ആരോഗ്യ ജോയിന്റ് സെക്രട്ടറി സംസ്‌ഥാന ആരോഗ്യ സെക്രട്ടറിമാർക്ക് കത്ത് നൽകി. അക്രമങ്ങൾ ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം...

വനിതാ ഡോക്‌ടർക്ക്‌ നേരെ അതിക്രമം; കർശന നടപടി ആവശ്യപ്പെട്ട് ജീവനക്കാർ

ബാലുശ്ശേരി: കോഴിക്കോട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ വനിതാ ഡോക്‌ടർക്ക് നേരെയുണ്ടായ അതിക്രത്തിൽ സ്‌റ്റാഫ്‌ കൗൺസിൽ പ്രതിഷേധിച്ചു. കാഷ്വാലിറ്റി ഡ്യൂട്ടിയിലായിരുന്ന ഡോക്‌ടർക്ക്‌ എതിരെയാണ് അതിക്രമം നടന്നത്. കോവിഡ് മഹാമാരിക്ക് എതിരെ ആത്‌മാർഥമായി പൊരുതുന്ന ആരോഗ്യ...
- Advertisement -