തൃശൂർ പൂരം; തീരുമാനം പുനർവിചിന്തനം നടത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ

By Team Member, Malabar News
thrissur pooram

തൃശൂർ : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്താനുള്ള തീരുമാനം പുനർവിചിന്തനം നടത്തണമെന്ന ആവശ്യവുമായി ജില്ലാ മെഡിക്കൽ ഓഫീസർ. അല്ലാത്തപക്ഷം കോവിഡ് വ്യാപനം അപകടകരമായ അവസ്‌ഥയിലേക്കാണ് എത്തുന്നതെന്നും, കഴിഞ്ഞ ഒന്നര വർഷമായി ആരോഗ്യവകുപ്പ് രോഗവ്യാപനം തടയുന്നതിനായി നടത്തിയ പ്രവർത്തനങ്ങൾ എല്ലാം പാഴായി പോകുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.

കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം നടത്തുന്നത് സംബന്ധിച്ച് സർക്കാരിന് ഇതിനോടകം തന്നെ റിപ്പോർട് സമർപ്പിച്ചതായി ഡിഎംഒ അറിയിച്ചു. നിലവിൽ 7.2 ശതമാനമാണ് തൃശൂർ ജില്ലയിലെ കോവിഡ് പോസിറ്റിവിറ്റി നിരക്ക്.

അതിനാൽ തന്നെ രോഗവ്യാപനം ഇതേ രീതിയിൽ തുടർന്നാൽ വലിയ പ്രശ്‌നങ്ങളാകും നേരിടേണ്ടി വരികയെന്നും അദ്ദേഹം പറഞ്ഞു. നിലവിലത്തെ സ്‌ഥിതി വച്ച് നോക്കുമ്പോൾ തൃശൂർ പൂരം നടക്കുന്ന ഏപ്രിൽ 23 ആകുമ്പോഴേക്കും കോവിഡ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിൽ എത്തും. അത്തരം സാഹചര്യം ഉണ്ടായാൽ കാര്യങ്ങൾ കൈവിട്ടു പോകുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Read also : കോവിഡ്; കേരളത്തിൽ രണ്ടാം തരംഗം തന്നെയെന്ന് വിദഗ്‌ധ സമിതി

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE