ഡെല്‍ഹി കത്തിയെരിയാന്‍ കാരണം മൂന്ന്‌ ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍; മജീദ് മേമന്‍

By Staff Reporter, Malabar News
national image_malabar news
NCP leader Majid Memon
Ajwa Travels

മുംബൈ: ഡെല്‍ഹി കലാപത്തിന്റെ യഥാര്‍ത്ഥ ഉത്തരവാദികളെ ഒഴിവാക്കുന്നതില്‍ ഡെല്‍ഹി പോലീസ് കമ്മീഷണറുടെ പങ്ക് ചോദ്യം ചെയ്ത് എന്‍സിപി നേതാവ് മജീദ് മേമന്‍. വിദ്വേഷ പ്രസംഗങ്ങളിലൂടെ ബിജെപി നേതാക്കള്‍ കലാപത്തിന് ജനക്കൂട്ടത്തെ പ്രേരിപ്പിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി. പ്രമുഖ ബിജെപി നേതാക്കളുടെ ‘വിദ്വേഷ പ്രസംഗങ്ങള്‍’ രേഖപ്പെടുത്തിയിട്ടുണ്ട് എന്നും കുറ്റപത്രത്തില്‍ അവരെ ഉള്‍പ്പെടുത്താത്തത് നിര്‍ഭാഗ്യകരമാണ് എന്നും മേമന്‍ പറഞ്ഞു.

ട്വിറ്ററിലൂടെയാണ് മജീദ് മേമന്‍ ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്. കുറ്റപത്രത്തില്‍ നിന്നും ഇവരെ ഒഴിവാക്കിയതില്‍ ഡെല്‍ഹി പോലീസ് കമ്മീഷണറുടെ പങ്ക് സംശയാസ്പദമാണ് എന്നും ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങളാണ് കലാപത്തിലേക്ക് നയിച്ചതെന്നും മേമന്‍ ട്വീറ്റ് ചെയ്തു.

കഴിഞ്ഞ ഫെബ്രുവരിയില്‍ വടക്കുകിഴക്കന്‍ ഡെല്‍ഹിയില്‍ നടന്ന വര്‍ഗീയ കലാപത്തില്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവ്, സാമ്പത്തിക ശാസ്ത്രജ്ഞന്‍ ജയതി ഘോഷ്, ഡെല്‍ഹി യൂണിവേഴ്സിറ്റി പ്രൊഫസര്‍ അപൂര്‍വാനന്ദ് എന്നിവര്‍ക്കെതിരെ ഡെല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് മേമന്റെ പ്രസ്താവന. അതേസമയം സിവില്‍ സൊസൈറ്റി അംഗങ്ങളെ അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത പോലീസ് നിഷേധിച്ചു.

‘അധികാരത്തിലിരിക്കുന്ന വഞ്ചകരേക്കാള്‍ വലിയ ദേശഭക്തര്‍’ എന്നാണ് കുറ്റപത്രത്തില്‍ പേരുള്ള സിവില്‍ സൊസൈറ്റി അംഗങ്ങളെ കോണ്‍ഗ്രസ് അഭിസംബോധന ചെയ്തത്. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ജൂലിയോ റെബെയ്‌റോയും ഇവര്‍ക്ക് പിന്തുണ അറിയിച്ചു. പോലീസ് സമാധാനപരമായ പ്രതിഷേധക്കാരെ പിന്തുടരുന്നുവെന്ന് ആരോപിച്ച അദ്ദേഹം ന്യായമായ അന്വേഷണം ഉറപ്പാക്കണമെന്ന് ഡെല്‍ഹി പോലീസ് കമ്മീഷണറോട് ഇമെയിലിലൂടെ ആവശ്യപ്പെട്ടു. അതേസമയം, റെബെയ്‌റോയുടെ ഇമെയിലിന്റെ ആധികാരികത പരിശോധിക്കുമെന്ന് ദില്ലി പോലീസ് പ്രസ്താവന ഇറക്കി.

Read Also: പ്രതി പട്ടികയിലല്ല പ്രതികളുടെ മൊഴിയിലാണ് പേര് ചേര്‍ത്തിട്ടുള്ളത്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE