ഉദ്ഘാടനം വൈകുന്നു; സാമൂഹിക വിരുദ്ധര്‍ താവളമടിച്ച് പഴയങ്ങാടി ബോട്ട് ടെര്‍മിനല്‍

By News Desk, Malabar News
Pazhayangadi Boat Terminal Inaguration Delayed
Representational Image
Ajwa Travels

പഴയങ്ങാടി: മലബാര്‍ റിവര്‍ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പഴയങ്ങാടി പുഴയില്‍ ആധുനിക രീതിയില്‍ നിര്‍മിച്ച ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം വൈകുന്നു. മൂന്ന് കോടി രൂപ ചിലവിലാണ് ബോട്ട് ടെര്‍മിനല്‍ നിര്‍മിച്ചത്. 11 മാസത്തിനിടെ രണ്ട് തവണയാണ് ഉദ്ഘാടനം മാറ്റി വെക്കുന്നത്. 100 മീറ്റര്‍ നീളത്തില്‍ നിര്‍മിച്ച ബോട്ട് ടെര്‍മിനലില്‍ 40 മീറ്റര്‍ നടപ്പാതയും 60 മീറ്ററില്‍ നാല് ബോട്ടുകള്‍ അടുപ്പിക്കുന്നതിനുള്ള സൗകര്യവും ഉണ്ട്. സോളാര്‍ ലൈറ്റുകളും കരിങ്കല്‍ പാകിയ തൂണുകളും ഇരിപ്പിടങ്ങളും ഒരുക്കി കാഴ്ചക്കാരെ ആകര്‍ഷിക്കുന്ന തരത്തിലാണ് ടെര്‍മിനലിന്റെ രൂപകല്‍പന. ഉദ്ഘാടനത്തിന് ശേഷം ലഘുഭക്ഷണ ശാല, കലാപരിപാടികള്‍ക്കായുള്ള വേദി എന്നിവ സജ്ജീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു.

എന്നാല്‍, ഉദ്ഘാടനത്തിനായുള്ള കാത്തിരിപ്പ് നീളും തോറും ടെര്‍മിനലിന്റെ അവസ്ഥ മോശമായി കൊണ്ടിരിക്കുകയാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ഇവിടം രാത്രികാലങ്ങളില്‍ സാമൂഹിക വിരുദ്ധരുടെ താവളമാണെന്ന പരാതി വ്യാപകമാണ്. വേണ്ടത്ര സംരക്ഷണം ഇലാത്തതിനാല്‍ ബോട്ട് ടെര്‍മിനല്‍ മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അറവു മാലിന്യങ്ങളും ബോട്ട് ജെട്ടിയില്‍ എത്തിച്ച് തള്ളുന്നുണ്ട്. ഇതിന്റെ അവശിഷ്ടങ്ങള്‍ ബോട്ട് ടെര്‍മിനലില്‍ അടിഞ്ഞു കൂടിയ നിലയിലാണ്. അതിനാല്‍ ടെര്‍മിനല്‍ ഉടന്‍ ഉദ്ഘാടനം ചെയ്ത് ബോട്ട് സര്‍വീസ് ഉടന്‍ ആരംഭിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE