നെല്ലിക്കുത്ത് യൂണിറ്റ് ‘സാന്ത്വന കേന്ദ്രം’ ജനുവരി 10ന് നാടിന് സമർപ്പിക്കും

By Desk Reporter, Malabar News
'1921' completing100 years; SYS Discussion Forum Today
Ajwa Travels

മൂത്തേടം: എസ്‌വൈഎസ്‌ നെല്ലിക്കുത്ത് യൂണിറ്റിനു കീഴിൽ ആരംഭിക്കുന്ന ‘സാന്ത്വന കേന്ദ്രം’ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്‌ദുറഹ്‌മാൻ ദാരിമി ജനുവരി പത്ത് ഞായർ വൈകിട്ട് 6.30ന് നാടിന് സമർപ്പിക്കും.

ജാതി മത ഭേദമന്യേ അശരണർക്ക് ആശ്രയമാകാനും അവശത അനുഭവിക്കുന്നവർക്ക് അത്താണിയാകാനുമാണ് ഈ സാന്ത്വന കേന്ദ്രം. ഒട്ടനവധി ആളുകൾക്ക് ഈ കേന്ദ്രം ഒരു തണലാകും. കിടപ്പുരോഗികൾക്ക് അടിയന്തിര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ ആവശ്യമായ ഓക്‌സിജൻ സിലണ്ടർ ഉൾപ്പടെയുള്ള സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്; എസ്‌വൈഎസ്‌ ഭാരവാഹികൾ വ്യക്‌തമാക്കി.

ഹയർ-ബെഡ്,വാട്ടർ ബെഡ്,ഓക്‌സിജൻ സിലണ്ടർ, വീൽ ചെയർ, കമ്മോട് ചെയർ, ബി പി അപ്പാരറ്റസ്, ഊന്നുവടികൾ, നബുലേസർ, മയ്യിത്ത് കിറ്റ് ഉൾപ്പടെ നിരവധി ഉപകരണങ്ങളുടെ ശേഖരവുമായാണ് സാന്ത്വന കേന്ദ്രം നാടിന് സമർപ്പിക്കുന്നത്. ജനകീയ സഹായത്താൽ ഘട്ടം ഘട്ടമായി ഉപകരണ ശേഖരം വർധിപ്പിക്കണം എന്നതാണ് ഞങ്ങളുടെ ആഗ്രഹം; ഭാരവാഹികൾ പ്രതീക്ഷ പങ്കുവെച്ചു.

കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് വൈകിട്ട് നടക്കുന്ന ഉൽഘാടന സമ്മേളനത്തിൽ പിഎച്ച് അബ്‌ദുറഹ്‌മാൻ ദാരിമി, ജമാൽ കരുളായി, എസ് സൈതലവി മുസ്‌ലിയാർ, പികെ അബൂബക്കർ സഖാഫി, വിപി സൈനുൽ ആബിദ് സഖാഫി, കെവിഎസ് ചെറുകുഞ്ഞിക്കോയ തങ്ങൾ, ഉസ്‌മാൻ കാറ്റാടി, എടി റെജി, സികെ വാപ്പുട്ടി, എം അബ്‌ദുറഹ്‌മാൻ തുടങ്ങിയവർ പങ്കെടുക്കും.

Most Read: കോവിഡ്; കർഷക സമരം തബ്‌ലീഗ്‌ സമ്മേളനത്തിന്റെ ആവർത്തനം ആകരുതെന്ന് സുപ്രീംകോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE