അഹമ്മദാബാദ്: ഇന്ത്യ-ഇംഗ്ളണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിന് നാളെ തുടക്കമാവും. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയമായ അഹമ്മദാബാദിലെ മൊട്ടേരയിൽ പിങ്ക് പന്തില്‍ പകലും രാത്രിയുമായാണ് മൽസരം നടക്കുന്നത്. ഇരുടീമുകൾക്കും മൽസരം നിർണായകമാണ്. പരമ്പര വിജയത്തിനൊപ്പം ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രവേശനവും തീരുമാനിക്കുന്നത് അവശേഷിക്കുന്ന രണ്ട് ടെസ്‌റ്റുകളാണ്.
ചെന്നൈയിലെ ആദ്യ ടെസ്‌റ്റിൽ ഇംഗ്ലണ്ടും രണ്ടാം ടെസ്‌റ്റിൽ ഇന്ത്യയും ജയിച്ചതോടെ നാല് മൽസര പരമ്പരയിൽ ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. 2-1ന് പരമ്പര സ്വന്തമാക്കിയാൽ പോലും ഇന്ത്യക്ക് ലോക ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ പ്രവേശിക്കാം. എന്നാൽ ഡേ-നൈറ്റ് ടെസ്‌റ്റിൽ ഇന്ത്യക്ക് വേണ്ടത്ര പരിചയ സമ്പത്ത് ഇല്ലെന്നത് ടീമിനെ ഏത് താരത്തിലാവും ബാധിക്കുക എന്നത് കണ്ടറിയണം.
ഇന്ത്യയിൽ നടക്കുന്ന രണ്ടാമത്തെ മാത്രം ഡേ-നൈറ്റ് ടെസ്‌റ്റാണിത്. ഡേ-നൈറ്റ് മൽസരം ആയതിനാൽ ഇന്ത്യ മൂന്ന് പേസർമാരെ കളിപ്പിക്കുമെന്നാണ് സൂചന. അതേസമയം ഡേ-നൈറ്റ് ടെസ്‌റ്റി ൽ കൂടുതൽ മൽസര പരിചയം ഇംഗ്ളണ്ടിനാണ്. കൂടുതൽ സ്വിംഗ് ചെയ്യുമെന്നതിനാൽ ജയിംസ് ആൻഡേഴ്സണും സ്‌റ്റുവർട്ട് ബ്രോഡും ജോഫ്ര ആർച്ചറുമടങ്ങിയ പേസ് നിര ടീമിന് നല്ല ആത്‌മവിശ്വാസമാണ് നൽകുന്നത്.
ഇന്ത്യയുടെ സാധ്യത ഇലവൻ:
വിരാട് കോഹ്‌ലി, രോഹിത് ശർമ, ശുഭ് മാൻ ഗിൽ, ചേതേശ്വർ പൂജാര, അജിങ്ക്യ രഹാനെ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ, ഇഷാന്ത് ശർമ, ജസ്‌പ്രീത് ബുംറ, ഉമേഷ് യാദവ്
Read Also: ടൂൾ കിറ്റ് കേസ്; ദിഷാ രവിയുടെ ജാമ്യ ഹരജി ഇന്ന് കോടതിയിൽ