ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ് (ഓസ്‌മോ) 1999 ബാച്ചിനെ ഇനി ഇവർ നയിക്കും

By Desk Reporter, Malabar News
Old Students of Markaz Orphanage (Osmo)
സൈദലവി സഖാഫി മണ്ണാർക്കാട് -പ്രസിഡണ്ട്, അലിഹസൻ വെന്നിയൂർ -ജനറൽ സെക്രട്ടറി, എംബിഎ സലാം കല്ലാമൂല ഫിനാൻസ് സെക്രട്ടറി (1999 ബാച്ച്)
Ajwa Travels

കോഴിക്കോട്: ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ് (ഓസ്‌മോ) 20212022 വർഷത്തേക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. സൈദലവി സഖാഫി മണ്ണാർക്കാട് പ്രസിഡണ്ടായും ജനറൽ സെക്രട്ടറിയായി അലിഹസൻ വെന്നിയൂരും എംബിഎ സലാം കല്ലാമൂല ഫിനാൻസ് സെക്രട്ടറിയുമായാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

മുഹമ്മദ്‌ അയ്യൂബ് ഊർക്കടവ്, മുബഷിർ അരീക്കോട്, സത്താർ താത്തൂർ, ആരിഫ് പൂനൂർ എന്നിവർ ഉപദേശക സമിതി അംഗങ്ങളായ പുതിയ കമ്മിറ്റിയിൽ വൈസ് പ്രസിഡണ്ടുമാരായി നാസർ സൈനി തിരൂരും, കെസി സലാം പുളിക്കലും ഉണ്ട്. ജോയിന്റ് സെക്രട്ടറിമാരായി നൗഷാദലി പറമ്പത്ത്, നിഷാദ് താത്തൂർ എന്നിവരും ഭരണസമിതിയിൽ ഉണ്ട്.

Old Students of markaz orphanage_OSMO
നാസർ സൈനി തിരൂർ (VP), കെസി സലാം പുളിക്കൽ (VP), നിഷാദ് താത്തൂർ (JS), നൗഷാദലി പറമ്പത്ത് (JS)

എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായി ടിടി ബഷീർ കാവനൂർ, കരീം കരേക്കാട്, ഷൗക്കത്ത് ഗുഡല്ലൂർ, നസീർ കാരന്തൂർ, കരീം ചുള്ളിക്കോട് എന്നിവരും ഗൾഫ് കോർഡിനേറ്റർമാരായി സാജുന്നാസീർ സൂപ്പർ ബസാർ, മുഖ്‌താറലി പറമ്പിൽ പീടിക (സൗദി അറേബ്യ), ഇദ്‌രീസ് പാലക്കാട്‌ (ദുബായ്), മുഹമ്മദ്‌ ഫാറൂഖ് ചുങ്കം, ശംസുദ്ധീൻ രണ്ടത്താണി, ആബിദ് നാദാപുരം എന്നിവരെയും തിരഞ്ഞെടുത്തു. ഓസ്‌മോയുടെ 1999 ബാച്ചിനെയാണ് ഇവരുടെ നേതൃത്വത്തിൽ നയിക്കുക.

Old Students of markaz orphanage _ Osmo
ഗൾഫ് കോർഡിനേറ്റർമാർ, മുഹമ്മദ്‌ ഫാറൂഖ് ചുങ്കം, ശംസുദ്ധീൻ രണ്ടത്താണി, ഇദ്‌രീസ് പാലക്കാട്, മുഖ്‌താറലി പറമ്പിൽ പീടിക, സാജുന്നാസിർ സൂപ്പർ ബസാർ

മർകസ്‌ ഓർഫനേജിൽ നിന്നും 10ആം ക്ളാസ് കഴിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌ ഓൾഡ് സ്‌റ്റുഡൻസ് ഓഫ് മർകസ്‌ ഓർഫനേജ് അഥവാ ഓസ്‌മോ. ഓരോ വർഷങ്ങളിലും 10ആം ക്‌ളാസ് കഴിഞ്ഞവർക്ക് കൂട്ടായ്‌മകൾ ഉണ്ട്. അതിലൊന്നാണ് ഞങ്ങളുടേത്. പിന്നിട്ട വർഷങ്ങളിൽ ഒട്ടനവധി സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങൾ നടത്താൻ ഞങ്ങളുടെ കൂട്ടായ്‌മക്ക് കഴിഞ്ഞതായി ഓസ്‌മോയുടെ 1999 ബാച്ച് ഭാരവാഹികൾ പറഞ്ഞു.

കോവിഡ് 19നെ തുടർന്നുണ്ടായ ലോക്ക് ഡൗൺ സമയത്ത് ഓരോ അംഗങ്ങളെയും ബന്ധപ്പെട്ട് അവരിൽ വിഷമതകൾ അനുഭവിക്കുന്നരെ കണ്ടെത്തി അവർക്കാവശ്യമായ സാമ്പത്തിക സഹായങ്ങൾ എത്തിച്ചു കൊടുത്തിരുന്നു. അടുത്ത കാലത്ത് കുട്ടികളുടെ പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ മൊബൈൽ വാങ്ങാൻ കഴിയാത്ത അംഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസം തുടരാൻ ആവശ്യമായ മൊബൈൽ ഫോണുകൾ ഓസ്‌മോ വിതരണം ചെയ്‌തിരുന്നു; കൂട്ടായ്‌മയുടെ മുൻ ജനറൽ സെക്രട്ടറിയും നിലവിലെ ഫിനാൻസ് സെക്രട്ടറിയുമായ എംബിഎ സലാം കല്ലാമൂല മലബാർ ന്യൂസിനോട് പറഞ്ഞു.

Old Students of Markaz orphanage _ Osmo
ഉപദേശക സമിതി; മുഹമ്മദ്‌ അയ്യൂബ് ഊർക്കടവ്, സത്താർ താത്തൂർ, മുബഷിർ അരീക്കോട്, ആരിഫ് പൂനൂർ

കൂട്ടായ്‌മയിൽ നിന്നും മരണപ്പെട്ടുപോയ, പാവപ്പെട്ട അംഗങ്ങളുടെ കുട്ടികൾക്കുള്ള ആഘോഷദിന സമ്മാനങ്ങൾ നൽകുന്നത് ഉൾപ്പടെ പരിമിതിയിൽ നിന്നുകൊണ്ട് സാധ്യമായ കാര്യങ്ങളെല്ലാം ഓസ്‌മോയുടെ മുൻകാല ഭാരവാഹികളും അംഗങ്ങളും ചെയ്‌തിട്ടുണ്ട്‌. അതെല്ലാം മുൻകാലത്തിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ തുടരണം എന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്; എംബിഎ സലാം കല്ലാമൂല കൂട്ടിച്ചേർത്തു.

കോവിഡ് പ്രോട്ടോകോൾ പാലിച്ചുകൊണ്ട്‌ ഓൺലൈനിലൂടെ നടന്ന ജനറൽ ബോഡിയാണ് പുതിയ കമ്മറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തത്. ഓസ്‌മോ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറിയും 1999 ബാച്ച് മെന്ററുമായ സ്വാലിഹ് ഇർഫാനി കുറ്റിക്കാട്ടൂർ പുനഃസംഘടനക്കു നേതൃത്വം നൽകി. ഉപദേശക സമിതി അംഗങ്ങളായ മുഹമ്മദ്‌ അയ്യൂബ് ഊർക്കടവ്, സത്താർ താത്തൂർ, ആരിഫ് പൂനൂർ എന്നിവർ ജനറൽ ബോഡി യോഗത്തിൽ സംബന്ധിച്ചു.

Old Students of Markaz orphanage _ Osmo
എക്‌സിക്യൂട്ടീവ് അംഗങ്ങൾ; ടി ടി ബഷീർ കാവനൂർ, കരീം കരേക്കാട്, ഷൗക്കത്ത് ഗുഡല്ലൂർ, നസീർ കാരന്തൂർ, കരീം ചുള്ളിക്കാട്

Most Read: കോവാക്‌സിൻ ആദ്യം മോദിയും കേന്ദ്ര മന്ത്രിമാരും സ്വീകരിക്കട്ടെ; പ്രശാന്ത് ഭൂഷൺ

YOU MAY LIKE