കോഴിക്കോട്: സജീവ ജീവകാരുണ്യ പ്രവർത്തകനും തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ് ഉടമയുമായ തോട്ടത്തിൽ റഷീദ് (70) നിര്യാതനായി. മാവൂർ റോഡ് ജാഫർഖാൻ കോളനി റോഡിലെ തോട്ടത്തിൽ ഹൗസിൽ വച്ചായിരുന്നു മരണം സംഭവിച്ചത്. ഇന്ന് വൈകുന്നേരം 5 മണിക്ക് കണ്ണംപറമ്പ് ഖബർസ്‌ഥാനിലാണ് മരണാനന്തര കർമങ്ങൾ നടക്കുക.
നിരാലംബരായ നിരവധി മനുഷ്യർക്ക് തണലാകാൻ നഗരഹൃദയത്തിൽ ജ്വലിച്ചു നിന്ന ഒരു തിരിനാളമാണ് ഞങ്ങൾക്ക് നഷ്‌ടമായതെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡണ്ട് എംപി റുന്‍ഷാദലി പറഞ്ഞു.
തോട്ടത്തിൽ റഷീദ് ജീവിതത്തെ സംബന്ധിച്ച് പറയുന്ന 3 മിനിറ്റുള്ള വീഡിയോ ഇവിടെ കാണാം:
എന്ത് പ്രയാസവും, എന്താവശ്യവും പോയി പറഞ്ഞാൽ പരിഹാരത്തിന്റെ ഒരു വഴിതുറന്നു തരുന്ന താക്കോൽ റഷീദ്‌ക്കയുടെ കയ്യിലുണ്ടായിരുന്നു. കോഴിക്കോട് നഗരത്തിലെ ഏറ്റവും പഴക്കമേറിയതും വലുതുമായ ടെക്‌സ്‌റ്റൈൽ സ്‌ഥാപന ഉടമയായിരുന്നപ്പോഴും ആഡംബരത്തെയും അനാവശ്യവസ്‍ത്ര മോടികളെയും വിമർശിക്കാൻ മടികാണിക്കാത്ത ഒരു വ്യക്‌തി കൂടിയായിരുന്നു ഇദ്ദേഹം; സഹപ്രവർത്തകർ സാക്ഷ്യപ്പെടുത്തുന്നു.
എംകെ മുനീറിന്റെ ഭാര്യയുടെ അമ്മാവൻ കൂടിയാണ് ഇദ്ദേഹം. ഭാര്യ: കുട്ടോത്ത് അസ്‌മ.അബ്ദുള്ള റീജൽ, രേഷ്‌മ ജന്നത്ത്, റിയ സഫിയ എന്നിവർ മക്കളും ഷാനവാസ് മുഹമ്മദ് (കുവൈത്ത്), നിഖാസ്, ഫായിസ ശൈഖ് എന്നിവർ മരുമക്കളുമാണ്.
Most Read: ആശയവിനിമയം തടസപ്പെടുത്തി സർക്കാർ; തിരിച്ചടിച്ച് കർഷകർ