രാജസ്‌ഥാനില്‍ വാഹനാപകടത്തിൽ മൂന്ന് സൈനികർ മരിച്ചു

By Staff Reporter, Malabar News
accident
Representational Image

ഗംഗാനഗർ: രാജസ്‌ഥാനില്‍ വാഹനാപകടത്തില്‍ മൂന്ന് സൈനികര്‍ മരിച്ചു. സൈനിക വാഹനം മറിഞ്ഞാണ് അപകടമുണ്ടായത്. ഗംഗാനഗര്‍ ജില്ലയിലെ രാജിയസർ പ്രദേശത്ത് വ്യാ​ഴാഴ്‌ച രാവിലെ ആയിരുന്നു അപകടം. സംഭവത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.

വാഹനം മറിഞ്ഞതിന് പിന്നാലെ തീ പടർന്നു പിടിച്ചതാണ്​ അപകടത്തിന്റെ വ്യാപ്​തി വർധിപ്പിച്ചത്. അപകടനം നടന്നയുടൻ അഞ്ചുസൈനികര്‍ വാഹനത്തിൽ നിന്ന്​ പുറത്തുകടന്നു. വാഹനത്തിനുള്ളിൽ കുടുങ്ങിയ മൂന്നുപേരാണ്​ മരിച്ചതെന്ന് സ്​റ്റേഷൻ ഹൗസ്​ ഓഫീസർ വിക്രം തിവാരി അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: പാക് മുദ്രാവാക്യങ്ങൾ മുഴക്കാൻ ആവശ്യം; ഡെൽഹിയിൽ യുവാവിന് ക്രൂരമർദ്ദനം, പ്രതി പിടിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE