തിരുവനന്തപുരം: തിരുവനന്തപുരം താലൂക്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെ അവധി. തിരുവനന്തപുരത്ത് കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ശക്‌തമായ മഴയിൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളം കയറിയിരുന്നു. ഇവിടങ്ങളിൽ ഉള്ളവർ വിവിധ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. ഈ സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്.
അതേസമയം, സംസ്‌ഥാനത്ത് അടുത്ത അഞ്ചു ദിവസം ഒറ്റപ്പെട്ട ശക്‌തമായ മഴക്കുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. എന്നാൽ, നാളെയും മറ്റന്നാളും സംസ്‌ഥാനത്ത് പ്രത്യേക അലർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. ഒക്‌ടോബർ 23ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. 24ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലർട് പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read| വന്ദേഭാരത് എക്‌സ്‌പ്രസിന് ചെങ്ങന്നൂരിൽ സ്‌റ്റോപ്പ് അനുവദിച്ചു