അയോധ്യയിൽ ജനവിധി തേടാൻ യോഗി; അഭിമാനമെന്ന് സിറ്റിംഗ് എംഎൽഎ

By Syndicated , Malabar News
Uttar-Pradesh-CM-Yogi-Adityanath
Ajwa Travels

ലഖ്​നൗ: ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ​ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്​ അയോധ്യയിൽ നിന്നും ജനവിധി തേടിയേക്കും. ഹിന്ദുത്വ രാഷ്‌ട്രീയം കൂടുതൽ ശക്‌തിയായി തിരഞ്ഞെടുപ്പിൽ പ്രയോഗിക്കാൻ അയോധ്യയിലെ യോഗിയുടെ സ്‌ഥാനാർഥിത്വത്തിന് കഴിയുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. യോഗിക്കായി മണ്ഡലം നൽകാൻ തയ്യാറാണെന്ന്​ ​അയോധ്യയിലെ സിറ്റിംഗ്​ എംഎൽഎ വേദ്​ പ്രകാശ്​ ഗുപ്‌തയും പ്രതികരിച്ചു.

”മുഖ്യമന്ത്രി ഇവിടെ നിന്നും ജനവിധി തേടുകയാണെങ്കിൽ അത്​​ അയോധ്യയിലെ ജനങ്ങളുടെ അഭിമാനവും ഭാഗ്യവുമാണ്​. ആരാണ്​ മൽസരിക്കേണ്ടത്​ എന്നത് പാർട്ടിയുടെ തീരുമാനമാണ്​. മുഖ്യമന്ത്രിയുടെ പരിഗണനയിൽ അയോധ്യയുണ്ട്​”- വേദ്​ പ്രകാശ്​ പറഞ്ഞു.

അതേസമയം നിലവിലെ എംഎൽഎ കഴിഞ്ഞ നാലുവർഷമായി അയോധ്യയിലെ ജനങ്ങൾക്കായി എന്താണ്​ ചെയ്‌തതെന്ന്​ കോൺഗ്രസ്​ വക്‌താവ്​ സുരേന്ദ്ര രാജ്​പുത്​ ചോദിച്ചു. തൊഴിലില്ലായ്‌മയും കുടിവെള്ള ക്ഷാമവും സ്‍ത്രീകൾക്കെതിരായ അതിക്രമവും കാരണം അയോധ്യയിലെ ജനങ്ങൾ വലയുകയാണെന്നും​ സുരേന്ദ്ര പറഞ്ഞു.

Read also: ‘പച്ചരി ഭക്ഷണം കഴിക്കുന്നവർക്ക് മനസിലാവും’; എംപിയുടെ വിശദീകരണത്തിൽ എന്‍എസ് മാധവന്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE