ന്യൂഡെൽഹി: കോവിഡ് വൈറസിന്റെ പുതിയ വകഭേദത്തിന്റെ പശ്‌ചാത്തലത്തിൽ രാജ്യാന്തര യാത്രക്കാർക്ക് ഏർപ്പെടുത്തിയ പുതുക്കിയ മാനദണ്ഡങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. 12 ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർശന നിബന്ധനകളാണ് രാജ്യത്ത് ഏർപ്പെടുത്തിയിട്ടുള്ളത്.
യാത്രക്കാർ വിശദാംശങ്ങൾ സുവിധ പോർട്ടലിൽ അപ്‌ലോഡ് ചെയ്യണം. കൂടാതെ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ പുതിയ വകഭേദമായ ഒമൈക്രോണിന്റെ സാനിധ്യം രാജ്യത്ത് ഇതുവരെ സ്‌ഥിരീകരിച്ചിട്ടില്ലെന്നാണ് കേന്ദ്രസർക്കാർ വ്യക്‌തമാക്കുന്നത്. കൂടാതെ ഒമൈക്രോൺ സാനിധ്യം ആന്റിജൻ, ആർടിപിസിആർ പരിശോധനയിൽ തിരിച്ചറിയാൻ സാധിക്കുമെന്നും, രാജ്യത്തുണ്ടാകുന്ന അടിയന്തിര ഘട്ടത്തെ നേരിടാൻ സജ്‌ജമാണെന്നും ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചു.
പുതിയ വകഭേദം ബാധിച്ച ഒരു കേസ് പോലും ഇതുവരെയും റിപ്പോര്‍ട് ചെയ്‌തിട്ടില്ലെന്ന മന്ത്രിയുടെ സ്‌ഥിരീകരണം താൽക്കാലികമെങ്കിലും ആശ്വാസകരമാണ്. കൂടാതെ ആർടിപിസിആർ, ആന്റിജൻ പരിശോധനകളിൽ ഒമൈക്രോണിനെ തിരിച്ചറിയാൻ കഴിയുമെന്നും, അതിനാൽ പരിശോധനകൾ കുത്തനെ കൂട്ടി രോഗനിർണയം നടത്തണമെന്നുമാണ് സംസ്‌ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്.
Read also: എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കില്ല; സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം