‘സൂമി’ന് ബദലായി ‘വീ കൺസോൾ’; കേരളാ കമ്പനിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രി

By Desk Reporter, Malabar News
ravishankar prasad_2020 Aug 21
Ajwa Travels

ആലപ്പുഴ: കേന്ദ്ര സർക്കാരിന്റെ ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാമതെത്തിയ കേരളാ കമ്പനിയെ പ്രശംസിച്ച് കേന്ദ്ര ഐടി മന്ത്രി രവിശങ്കർ പ്രസാദ്. കേന്ദ്ര സർക്കാരിന്റെ ഔദ്യോഗിക വീഡിയോ കോൺഫറൻസിങ് പ്ലാറ്റ്‌ഫോമിനായുള്ള കരാർ കരസ്ഥമാക്കി താരമായിരിക്കുകയാണ് കേരളത്തിലെ സ്റ്റാർട്‌അപ് കമ്പനിയായ ‘ടെക്‌ജൻഷ്യ’. നിലക്കാത്ത അഭിനന്ദനപ്രവാഹമാണ്‌ ഇവരുടെ നേട്ടത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തെ ഒരു ചെറുപട്ടണത്തിൽ നിന്ന് ഇത്രയും വലിയ സാങ്കേതികതികവ് ഉണ്ടാകുന്നത് ഇന്ത്യ മാറുന്നതിന്റെ ഉദാഹരമാണെന്ന് കേന്ദ്രമന്ത്രി പറഞ്ഞു.

ആലപ്പുഴ സ്വദേശി ജോയ് സെബാസ്റ്റിയന്റെ ‘വീ കൺസോളാണ്’ രണ്ടായിരം കമ്പനികളെ പിന്തള്ളി മുന്നിലെത്തിയത്. ‘മേക്ക് ഇൻ ഇന്ത്യ’ വീഡിയോ കോൺഫറൻസിംഗ് ഉല്പന്നം നിർമ്മിക്കാൻ ഇന്ത്യൻ കമ്പനികൾക്കും സ്റ്റാർട്ട് അപ്പുകൾക്കുമായി ഐടി മന്ത്രാലയം സംഘടിപ്പിച്ച ചലഞ്ചിലാണ് മലയാളികളുടെ കമ്പനി ഒന്നാമതെത്തിയത്. ചേർത്തല ഇൻഫോപാർക്കിൽ പ്രവർത്തിക്കുന്ന ജോയ് സെബാസ്റ്റിയന്റെ ‘ടെക്‌ജെൻഷ്യ’യ്ക്ക് ഒരു കോടി രൂപ സമ്മാനമായി കിട്ടും. മൂന്ന് വർഷത്തെ കരാറും ‘വീ കൺസോൾ’ ആപ്പിന് ലഭിക്കും.

പൂർണ്ണ വായനയ്ക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE