വാക്‌സിൻ ചലഞ്ച്; പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് മൂന്ന് വിദ്യാർഥികൾ

By Desk Reporter, Malabar News
Vaccine Challenge; Three students make name slips to raise money
നിർമിച്ച നെയിം സ്ളിപ്പുകളുമായി ശ്രീനന്ദ്, സായുഷ്, സിദ്ധാർഥ്‌ എന്നിവർ
Ajwa Travels

കണ്ണൂർ: വാക്‌സിൻ ചലഞ്ചിലേക്ക് പണം സ്വരൂപിക്കാൻ നെയിം സ്ളിപ് നിർമിച്ച് സഹോദരങ്ങളായ മൂന്ന് വിദ്യാർഥികൾ. കിഴക്കുംഭാഗത്തുള്ള എട്ടാം ക്‌ളാസ് വിദ്യാർഥി സായുഷ് നെയിം സ്ളിപ് നിർമാണം തുടങ്ങിയതോടെ ഒപ്പം കൂടിയതാണ് അനുജൻമാരായ ശ്രീനന്ദും സിദ്ധാർഥും.

പടന്നക്കര ബിയുപി സ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാർഥിയാണ് ശ്രീനന്ദ്. സിദ്ധാർഥ്‌ രണ്ടാംതരത്തിലാണ് പഠിക്കുന്നത്. എകെജി സ്‌മാരക ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്‌ളാസ് വിദ്യാർഥിയാണ് സായുഷ്.

ഇതിനോടകം അഞ്ഞൂറോളം നെയിം സ്ളിപ്പുകൾ ഇവർ നിർമിച്ചുകഴിഞ്ഞു. കുരുന്ന് കൈകൾ തീർത്ത ആകർഷണീയമായ നെയിം സ്ളിപ്പുകൾ കണ്ടതോടെ ചലഞ്ചിന് പിന്തുണയുമായി സ്‌കൂൾ അധികൃതരും ഡിവൈഎഫ്ഐ പ്രവർത്തരും രംഗത്തെത്തി.

ക്രൈം ബ്രാഞ്ച് എസ്‌പി കെകെ മൊയ്‌തീൻ കുട്ടി, എകെജി സ്‌മാരക ഹയർ സെക്കൻഡറി സ്‌കൂളിലെ സ്‌റ്റുഡന്റ് പോലീസ് കേഡറ്റുകൾ, പടന്നക്കര ബിയുപി സ്‌കൂൾ അധികൃതർ എന്നിവരും കുട്ടികൾക്ക് ഐക്യദാർഢ്യവുമായി എത്തി. കൂടുതൽ നെയിം സ്ളിപ്പുകൾ ഒരുക്കാനുള്ള ശ്രമത്തിലാണ് ഇവർ. ഇതിലൂടെ സമാഹരിക്കുന്ന തുക മുഖ്യമന്ത്രിക്ക് കൈമാറും.

Malabar News:  ജില്ലയിലെ തുറന്ന ജയിലിൽ 174 തടവുകാരും പരോളിൽ; ശേഷിക്കുന്നത് ഒരാൾ മാത്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE