വാക്‌സിൻ സ്വീകരിച്ചവർക്ക് മാസ്‌ക് വേണ്ട; നിർണായക തീരുമാനവുമായി യുഎസ്

By Staff Reporter, Malabar News
Ajwa Travels

വാഷിംഗ്‌ടൺ: അമേരിക്കയിൽ രണ്ട് ഡോസ് വാക്‌സിൻ സ്വീകരിച്ചവർ ഇനിമുതൽ മാസ്‌ക് ധരിക്കേണ്ട. സെന്റേഴ്‌സ് ഓഫ് ഡിസീസ് കൺട്രോളിന്റേതാണ് നിർദേശം. സാമൂഹിക അകല നിർദേശങ്ങളിലും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. ഓവൽ ഓഫീസിൽ രാജ്യത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് പ്രസിഡണ്ട് ജോ ബൈഡൻ മാസ്‌ക് ഉപേക്ഷിച്ച് പ്രഖ്യാപനം നടത്തി. കോവിഡ് പോരാട്ടത്തിൽ നിർണായക മുഹൂർത്തമാണിതെന്ന് ബൈഡൻ പറഞ്ഞു.

‘അമേരിക്കയ്‌ക്ക്‌ ഇത് മഹത്തായ ദിനമാണ്. മാസ്‌ക് ഉപേക്ഷിച്ച് ഇനി ചിരിക്കാം. മറ്റുള്ളവരുടെ മുഖത്തെ ചിരികാണാം’ ബൈഡൻ പറഞ്ഞു. കോവിഡിനതിരായ ഒരു വർഷം നീണ്ട പോരാട്ടത്തിൽ അഞ്ച് ലക്ഷത്തിലേറെ അമേരിക്കക്കാരാണ് മരിച്ചത്. വാക്‌സിൻ രണ്ട് ഡോസും എടുക്കാത്തവർ തുടർന്നും മാസ്‌ക് ധരിക്കണം. 30 ദശലക്ഷത്തിലേറെ അമേരിക്കക്കാർ ഇതുവരെ വാക്‌സിൻ സ്വീകരിച്ചു.

‘കോവിഡ് വ്യാപനത്തോടെ നിർത്തിവച്ചത് ഒക്കെ പുനരാരംഭിക്കാം. എങ്കിലും കടമ്പ കടക്കും വരെ സ്വയം സുരക്ഷ തുടരണം. എല്ലാവരും വാക്‌സിനെടുക്കുമ്പോൾ മാത്രമേ രാജ്യത്തെ സംബന്ധിച്ച് സുരക്ഷിതമാകൂ.’ ജീവൻ നഷ്‌ടമായ ആയിരങ്ങളെ ബൈഡൻ പ്രസംഗത്തിൽ അനുസ്‌മരിച്ചു.

50 സംസ്‌ഥാനങ്ങളിൽ 49ലും കോവിഡ് കേസുകൾ കുറഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിനെ അപേക്ഷിച്ച് മരണനിരക്ക് 80 ശതാനത്തോളം കുറഞ്ഞിട്ടുണ്ട്. നാം കുറച്ചു സമയം കൂടി കാക്കേണ്ടതുണ്ട്. 65 വയസിന് താഴെ പ്രായമായ എല്ലാവരും ഇതുവരെ പൂർണമായും വാക്‌സിനെടുത്തിട്ടില്ല എന്ന കാര്യവും ബൈഡൻ ഓർമ്മിപ്പിച്ചു.

Read Also: ലോകത്ത് കോവിഡ് വ്യാപനം രൂക്ഷം; മരണസംഖ്യയും ഉയരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE