വർക്കലയിലെ തീപിടുത്തം; മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന്

By News Desk, Malabar News
Varkala fire; Burial of five dead today
Ajwa Travels

തിരുവനന്തപുരം: വർക്കലയിൽ തീപിടുത്തത്തെ തുടർന്നുണ്ടായ പുക ശ്വസിച്ച് മരിച്ച അഞ്ച് പേരുടെ സംസ്‌കാരം ഇന്ന് നടക്കും. മൃതദേഹങ്ങൾ വിലാപയാത്രയായി അപകടം നടന്ന രാഹുൽ നിവാസിലെത്തിക്കും. സംസ്‌കാര ചടങ്ങുകൾ ഉച്ചയോടെ വീട്ടുവളപ്പിലാണ് നടക്കുക. അപകട മരണത്തിൽ തുടർനടപടികൾ ഫോറൻസിക് റിപ്പോർട് ലഭിച്ചശേഷമെന്ന് പോലീസ് അറിയിച്ചു.

മാർച്ച് 8ന് പുലർച്ചെയായിരുന്നു വർക്കലയിൽ ചെറുന്നിയൂരിൽ വീടിന് തീപിടിച്ചത്. പ്രതാപൻ (62), ഭാര്യ ഷെർലി(52), മകൻ അഖിൽ (25), മരുമകൾ അഭിരാമി(24), അഭിരാമിയുടെ എട്ട് മാസം പ്രായമുള്ള കുഞ്ഞ് എന്നിവരാണ് മരിച്ചത്. പ്രതാപന്റെ മൂത്തമകൻ നിഖിലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. നിഖിലിന്റെ ആരോഗ്യ നില മെച്ചപ്പെടുന്നതായി ബന്ധുക്കൾ അറിയിച്ചു.

സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന് പിന്നിൽ അട്ടിമറിയില്ലെന്ന് പോലീസ് സ്‌ഥിരീകരിച്ചിരുന്നു. കാർ പോർച്ചിലെ ബൈക്കിന് തീ പിടിച്ചതാണ് ദുരന്ത കാരണമെന്നാണ് പോലീസിന്റെ നിഗമനം. തീ പിടുത്തത്തിൽ നശിച്ച വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ വീണ്ടെടുക്കാൻ ഫോറൻസിക് സംഘത്തിന്റെ സഹായം തേടിയിട്ടുണ്ട്. ഇത് തിങ്കളാഴ്‌ച ലഭിക്കുമെന്നാണ് വിവരം

Most Read: ഒന്നര വയസുകാരിയെ കൊന്ന സംഭവം; മുത്തശ്ശിക്കും അച്ഛനുമെതിരെ കേസ്; അറസ്‌റ്റ് ഉടൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE