‘വര്‍ത്തമാനം’ മാര്‍ച്ച് 12ന് തിയേറ്ററുകളിലേക്ക്

By Staff Reporter, Malabar News
Varthamanam_movie
Ajwa Travels

പാർവതി തിരുവോത്ത് നായികയായി എത്തുന്ന സിദ്ധാർഥ് ശിവ ചിത്രം ‘വർത്തമാനം’ തിയേറ്ററുകളിലേക്ക്. മാർച്ച് 12ന് ചിത്രം റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ നിർമ്മിക്കുന്ന ചിത്രത്തിൽ റോഷൻ മാത്യു, സിദ്ദിഖ് എന്നിവരും പ്രധാന ശ്രദ്ദേയ കഥാപാത്രങ്ങളായി എത്തുന്നു.

സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന ഏഴാമത്തെ ചിത്രമായ വർത്തമാനത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ആര്യാടൻ ഷൗക്കത്താണ്. ‘പാഠം ഒന്ന് ഒരു വിലാപം,’ ‘ദൈവനാമത്തിൽ’, ‘വിലാപങ്ങൾക്കപ്പുറം’, എന്നീ ചിത്രങ്ങൾക്കു ശേഷമാണ് ആര്യാടൻ ഷൗക്കത്ത് വർത്തമാനത്തിനായി തൂലിക ചലിപ്പിക്കുന്നത്. ചിത്രത്തിന്റെ നിർമ്മാണ പങ്കാളി കൂടിയാണ് അദ്ദേഹം.

സ്വാതന്ത്ര്യ സമര സേനാനി മുഹമ്മദ് അബ്‌ദുൾ റഹ്‌മാനെ കുറിച്ച് ഗവേഷണം നടത്തുവാനായി ഡെൽഹിയിലെ ഒരു യൂണിവേഴ്സിറ്റിയിലേക്കു യാത്രതിരിച്ച മലബാറിൽ നിന്നുള്ള ഒരു പെൺകുട്ടി നേരിടുന്ന വെല്ലുവിളികളും പ്രതിസന്ധികളുമാണ് ‘വർത്തമാനം’ പറയുന്നത്. സമകാലിക ഇന്ത്യൻ സമൂഹം നേരിടുന്ന രാഷ്‌ട്രീയ സാമൂഹ്യ പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്ന ചിത്രത്തിൽ ‘ഫൈസാ സൂഫിയ’ എന്ന ഗവേഷക വിദ്യാർഥിനി ആയാണ് പാർവതി എത്തുന്നത്.

അഴകപ്പൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം ഡെൽഹി, ഉത്തരാഖണ്ഡ്, കേരളം എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് ചിത്രീകരിച്ചത്. റഫീഖ് അഹമ്മദ്, വിശാൽ ജോൺസൺ എന്നിവരുടെ വരികൾക്ക് ബിജിപാൽ ഈണം പകർന്നിരിക്കുന്നു.

ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകർ: ബാനർ – ബെൻസി പ്രൊഡക്ഷൻസ്, പ്രൊഡക്ഷൻ കൺട്രോളർ – ഡിക്‌സൻ പൊടുത്താസ്, പിആർഒ- പിആർ സുമേരൻ (ബെൻസി പ്രൊഡക്ഷൻസ്)

Read Also: സർക്കാർ ജീവനക്കാരുടെ സൂചന പണിമുടക്ക് നാളെ; ഡയസ്‌നോൺ പ്രഖ്യാപിച്ച് സർക്കാർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE