വരുന്നു ‘വെള്ളരിക്കാപ്പട്ടണം’; പുതിയ പോസ്‌റ്ററുകള്‍ പുറത്ത്

By News Bureau, Malabar News

നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നവരാണോ? എങ്കില്‍ തീര്‍ച്ചയായും ‘വെള്ളരിക്കാപ്പട്ടണം’ നിങ്ങളുടെ സിനിമയാണ്. ജീവിത ഗന്ധിയായ പ്രമേയത്തിൽ ഒരുക്കിയ ‘വെള്ളരിക്കാപ്പട്ടണം’ ഇന്ന് സമൂഹത്തിൽനിന്നും നിന്നും നഷ്‌ടമായിക്കൊണ്ടിരിക്കുന്ന മൂല്യങ്ങളിലേക്ക് വെളിച്ച വീശുന്ന ചിത്രം കൂടിയാണ്.

ഇപ്പോഴിതാ സെന്‍സറിംഗ് പൂര്‍ത്തിയാക്കി, ‘യു’ സര്‍ട്ടിഫിക്കറ്റ് കരസ്‌ഥമാക്കിയ ചിത്രത്തിന്റെ പോസ്‌റ്ററുകള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുകയാണ്.

മംഗലശ്ശേരി മൂവീസിന്റെ ബാനറില്‍ മോഹന്‍ കുറുപ്പ് നിർമിക്കുന്ന ‘വെള്ളരിക്കാപ്പട്ടണം’ സംവിധാനം ചെയ്യുന്നത് മനീഷ് കുറുപ്പാണ്. ഇച്ഛാശക്‌തിയും പ്രയത്‌നവും കൊണ്ട് ഏതു പ്രതികൂല സാഹചര്യങ്ങളെയും അതിജീവിക്കാമെന്നാണ് ‘വെള്ളരിക്കാപ്പട്ടണം’ പ്രേക്ഷകരോട് പറയുന്നത്.

എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കുന്നതോടൊപ്പം യുവാക്കള്‍ക്ക് മോട്ടിവേഷന്‍ നല്‍കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങളും ‘വെള്ളരിക്കാപ്പട്ടണ’ത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് സംവിധായകന്‍ മനീഷ് കുറുപ്പ് പറയുന്നു. ജീവിത സാഹചര്യങ്ങളെ പച്ചയായി അവതരിപ്പിക്കുന്ന ഒരു ഫീൽ ഗുഡ് മോട്ടിവേഷണൽ ചിത്രമായിരിക്കും ഇതെന്നും സംവിധായകൻ ഉറപ്പു നൽകുന്നു. പ്രണയവും, കുടുംബങ്ങൾക്കിടയിലെ ആത്‌മബന്ധങ്ങളുമെല്ലാം ചിത്രം ചർച്ചചെയ്യുന്നു.

തീർന്നില്ല, മുന്‍മന്ത്രിമാരായ കെകെ ശൈലജയും വിഎസ് സുനില്‍കുമാറും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷങ്ങളിലെത്തുന്നതും ‘വെള്ളരിക്കാപ്പട്ടണ’ത്തിന്റെ സവിശേഷതയാണ്.

ടോണി സിജിമോന്‍, ജാന്‍വി ബൈജു, ഗൗരി ഗോപിക, ബിജു സോപാനം, ജയന്‍ ചേര്‍ത്തല, എം ആര്‍ ഗോപകുമാര്‍, കൊച്ചുപ്രേമന്‍, ജയകുമാര്‍, ആദർശ് ചിറ്റാർ, ദീപു നാവായിക്കുളം, കവിത, മഞ്‌ജു പുനലൂര്‍, സൂരജ് സജീവ് എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾക്ക് ജീവൻ നൽകുന്നത്.

ധനപാല്‍ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിനായി സംഗീതം ഒരുക്കുന്നത് ശ്രീജിത്ത് ഇടവനയാണ്. കെ ജയകുമാര്‍, മനീഷ് കുറുപ്പ് എന്നിവരുടേതാണ് വരികൾ. സംവിധാന സഹായികള്‍- വിജിത്ത് വേണുഗോപാല്‍, അഖില്‍ ജെപി, ജ്യോതിഷ് ആരംപുന്ന, മേക്കപ്പ്- ഇര്‍ഫാന്‍ ഇമാം, സതീഷ് മേക്കോവര്‍, സ്‌റ്റില്‍സ്- അനീഷ് വീഡിയോക്കാരന്‍, കളറിസ്‌റ്റ്- മഹാദേവന്‍, ടൈറ്റില്‍ ഡിസൈന്‍- സുധീഷ് കരുനാഗപ്പള്ളി, ടെക് സപ്പോര്‍ട്- ബാലു പരമേശ്വര്‍, പരസ്യകല- കൃഷ്‌ണപ്രസാദ് കെവി, സെക്കന്റ് യൂണിറ്റ് ക്യാമറ- വരുണ്‍ ശ്രീപ്രസാദ്, മണിലാല്‍, സൗണ്ട് ഡിസൈന്‍- ഷൈന്‍ പി ജോണ്‍, ശബ്‌ദ മിശ്രണം- ശങ്കര്‍. പിആര്‍ സുമേരന്‍ ആണ് വാർത്താവിതരണം നിർവഹിക്കുന്നത്.

Most Read: ഇംഗ്ളീഷ് പ്രീമിയർ ലീഗ്; മാഞ്ചസ്‌റ്റർ യുണൈറ്റഡ്, ടോട്ടനം ടീമുകൾക്ക് ജയം 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE