ഇടുക്കി: ആശ്വാസമായി മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്ന് തുടങ്ങി. ഇന്ന് രാവിലെ ജലനിരപ്പ് 138.40 അടിയായി കുറഞ്ഞിട്ടുണ്ട്. ജലനിരപ്പ് താഴുന്ന സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്‌പിൽ വേയിൽ തുറന്നു വച്ചിരിക്കുന്ന ഷട്ടറുകൾ ഇന്ന് അടച്ചേക്കും.
ആറ് ഷട്ടറുകളാണ് നിലവിൽ ഉയർത്തിയിട്ടുള്ളത്. മൂന്നു ഷട്ടറുകൾ 70 സെൻറീമീറ്ററും ബാക്കി മൂന്നെണ്ണം അൻപത് സെൻറീമീറ്ററുമാണ് ഉയർത്തിയത്. തമിഴ്‌നാട് കൊണ്ടു പോകുന്നതിന് പുറമെ സ്‌പിൽവേയിലൂടെയും വെള്ളം തുറന്നു വിട്ടതോടെയാണ് ജലനിരപ്പ് കുറഞ്ഞത്.
Read Also: പേരൂർക്കട ദത്ത് വിവാദം; കേസ് വഞ്ചിയൂർ കോടതി ഇന്ന് പരിഗണിക്കും