പുതിയ 11 ഫീച്ചറുകളുമായ് വാട്‌സ്ആപ്പ്

By Desk Reporter, Malabar News
Malabar News _ whatsapp New Features
Representational Image
Ajwa Travels

ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്ത്യയിലെ ഏറ്റവും പോപ്പുലറായ ചാറ്റിങ് അപ്ലിക്കേഷനാണ് വാട്‌സ്ആപ്പ്. മികച്ച സെര്‍ച്ച് സംവിധാനങ്ങള്‍, ഇമോജികള്‍, സുരക്ഷാസംവിധാനങ്ങള്‍ തുടങ്ങി എല്ലാത്തരത്തിലും പുതുമ വാഗ്ദാനം ചെയുന്ന വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ 11 ഫീച്ചറുകളും വാര്‍ത്തയാകുകയാണ്.

50ഓളം പേരുമായി ഇനി മുതല്‍ വാട്‌സ്ആപ്പില്‍ വീഡിയോ കോള്‍ സാധ്യമാകും. വാട്‌സാപ്പിന്റെ മെസ്സന്‍ജര്‍ റൂമുകള്‍ വഴിയാണ് ഇത്തരമൊരു സംവിധാനം. വാട്‌സ്ആപ്പ് വെബ് വഴിയും വാട്‌സ്ആപ്പ് ഡെസ്‌ക്ടോപ്പ് വഴിയും ഈ ഫീച്ചര്‍ ഉപയോഗിക്കാം.

രണ്ടിലേറെ ഡിവൈസുകളില്‍ നിന്ന് ഒരേസമയം വാട്‌സ്ആപ്പ് ഉപയോഗിക്കാം.ലോഗിന്‍ ചെയ്തിരിക്കുന്ന എല്ലാ ഡിവൈസുകളിലും സന്ദേശങ്ങള്‍ സ്വീകരിക്കാം.കൂടാതെ തന്നെ സ്റ്റാര്‍ ചെയ്തിരിക്കുന്ന സന്ദേശങ്ങള്‍, ആര്‍കൈവ് ചെയ്തിരിക്കുന്ന ചാറ്റുകള്‍ തുടങ്ങിയവയെല്ലാം ഉപയോഗിക്കുന്ന എല്ലാ ഡിവൈസുകളിലും ലഭ്യമാകും.

പുതിയ ആന്‍ഡ്രോയ്ഡ് ബീറ്റാ വേര്‍ഷനില്‍ 138 പുത്തന്‍ ഇമോജികളാണ് വാട്‌സ്ആപ്പ് ഉള്‍പെടുത്തിയിരിക്കുന്നത്.പാചകക്കാരന്‍, കൃഷിക്കാരന്‍, പെയിന്റര്‍ തുടങ്ങി വിവിധ ജോലികളും വീല്‍ചെയര്‍ പോലുള്ള ചിഹ്നങ്ങളും പുതിയ ഇമോജികളില്‍ ലഭ്യമാകും.

ആവശ്യമില്ലായെന്ന് തോന്നുന്ന ഗ്രൂപ്പ് ചാറ്റുകളെ എന്നന്നേക്കുമായ് മ്യൂട്ട് ചെയ്യാനാവുന്ന വിധത്തിലുള്ള സംവിധാനങ്ങള്‍ ഉണ്ടാകും.

പുതിയ ആളുകളെ കോണ്‍ടാക്ട് ലിസ്റ്റിലേക്ക് എളുപ്പത്തില്‍ ഉള്‍പെടുത്തണമെങ്കില്‍ ഇനി വാട്‌സ്ആപ്പിന്റെ ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ മതി.

അനിമേഷന്‍ ഉപയോഗിച്ചുള്ള സ്റ്റിക്കറുകള്‍ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ സവിശേഷതകളിലൊന്നാണ്.നിലവില്‍ ഇത്തരം നാല് സ്റ്റിക്കര്‍ പാക്കുകളാണ് വാട്‌സ്ആപ്പ് ലഭ്യമാക്കുന്നത്. Chummy chum chums, Rico’s sweet life, Bright Days and Moody Foodies തുടങ്ങിയ സ്റ്റിക്കര്‍ പാക്കുകള്‍ ഉപയോഗിക്കുന്നതിലൂടെ വാട്‌സ്ആപ്പ് ചാറ്റുകള്‍ കൂടുതല്‍ രസകരമാക്കുവാന്‍ സാധിക്കും.

8 പേരടങ്ങുന്ന ഒരു വീഡിയോ കോളില്‍ ഒരാളെ മാത്രം ഫോക്കസ് ചെയ്യുവാനും ഫുള്‍ സ്‌ക്രീനില്‍ കാണുവാനും ഇനി മുതല്‍ വാട്‌സാപ്പിലൂടെ സാധിക്കും.

കമ്പ്യൂട്ടര്‍ വഴി വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്കായ് ഡാര്‍ക്ക് മോഡ് സംവിധാനവും എത്തി കഴിഞ്ഞു. വാട്‌സ്ആപ്പ് വെബ് വഴി ഉപയോഗിക്കുന്നവര്‍ക്കും ഡെസ്‌ക്ടോപ്പ് വഴി ഉപയോഗിക്കുന്നവര്‍ക്കും ഈ സംവിധാനം ലഭ്യമാകും.

ജിയോഫോണ്‍ അടക്കം Kai ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്ന മൊബൈലുകളിലും ഇനി മുതല്‍ വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ അപ്‌ഡേറ്റ് ചെയ്യാനാകും.

ഗ്രൂപ്പ് ചാറ്റുകളിലുള്ളവര്‍ക്ക് എളുപ്പത്തില്‍ വീഡിയോ കോള്‍ ചെയ്യാന്‍ പാകത്തിനുള്ള പുതിയ വീഡിയോ ഐക്കണും വാട്‌സ്ആപ്പില്‍ ലഭിക്കും.

കോണ്‍ടാക്ട് ഷോട്ട്കട്ടുകള്‍, മികച്ച വോയിസ് ഓവറുകള്‍, പുതിയ നിറത്തിലുള്ള ചാറ്റ് ബബിളുകള്‍ എന്നിവ വാട്‌സ്ആപ്പിന്റെ ഏറ്റവും പുതിയ അപ്‌ഡേഷനില്‍ ലഭിക്കും.

 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE