യജമാനൻ ആപത്തിലാകുമ്പോൾ എതിരാളിയുടെ ശക്‌തിയൊന്നും ഒരു പ്രശ്‌നമേയല്ല

By Desk Reporter, Malabar News
dog-rescued-tourists-_2020-Nov-16
Ajwa Travels

കാൻബറ: മനുഷ്യരോട് പെട്ടന്ന് ഇണങ്ങുന്നതു പോലെ തന്നെ ഇത്രയേറെ സ്‌നേഹവും കരുതലും നൽകുന്നതിൽ നായകളെ കവച്ചുവെക്കാൻ മറ്റൊരു മൃഗമില്ലെന്നു തന്നെ പറയാം. ഇത് വെറുതെ അതിശയോക്‌തിക്ക് വേണ്ടി പറയുന്നതല്ല, അനുഭവിച്ചും നേരിട്ട് കണ്ടും ഏവരും മനസിലാക്കിയ സത്യമാണ്.

ഇക്കാര്യം ഒരിക്കൽക്കൂടി തെളിയിക്കുകയാണ് ഓസ്ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലുള്ള ഹാഗര്‍സ്‌റ്റോണ്‍ ദ്വീപിലെ റിസോര്‍ട്ടിലുള്ള ടില്ലി എന്ന വളർത്തുനായ. റിസോര്‍ട്ടിലെത്തിയ വിനോദസഞ്ചാരികള്‍ക്ക് സമീപം നീന്തുകയായിരുന്ന ഒരു സ്രാവിനെ കണ്ടതും ടില്ലി പെട്ടന്നു തന്നെ നേരെ അതിന്റെ പുറത്തേക്ക് എടുത്തുചാടി. നായയെ കണ്ട സ്രാവ് വൈകാതെ സ്‌ഥലം വിടുകയും ചെയ്‌തു. സ്രാവ് പരിസരത്തൊന്നും ഇല്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് ടില്ലി വെള്ളത്തിൽ നിന്ന് കരക്ക്‌ കയറിയത്.

തങ്ങൾക്ക് സംരക്ഷണവും സ്‌നേഹവും തന്ന ടില്ലി അതോടെ വിനോദസഞ്ചാരികളുടെ പ്രിയപെട്ടവളാകുകയും ചെയ്‌തു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതോടെ ടില്ലിയുടെ ആരാധകരുടെ എണ്ണവും കൂടി. ചിലര്‍ ടില്ലിയുടെ ധീരതയെ പുകഴ്‌ത്തിയെങ്കിൽ മ‌റ്റുചിലര്‍ സ്രാവിന്റെ പിടിയിൽ നിന്നും നായ കഷ്‌ടിച്ച്‌ രക്ഷപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ടു. എന്തായാലും, ഈ സംഭവത്തോടെ ടില്ലി റിസോര്‍ട്ടിലെത്തുന്ന വിനോദസഞ്ചാരികളുടെ ഇടയിൽ ഒരു സ്‌റ്റാറായി.

Shubha Vartha:  കോവിഡ് മഹാമാരി സമയത്തും നൂറുകണക്കിന് പേരുടെ വിശപ്പടക്കി യുവാവ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE