ന്യൂഡെൽഹി: കോൺഗ്രസ് പ്രസിഡന്റ് സ്‌ഥാത്തേക്ക് മൽസരിക്കുമെന്നും കേരളത്തിൽ നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ശശി തരൂർ എംപി. വെള്ളിയാഴ്‌ച നാമനിർദേശപത്രിക സമർപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
2 പതിറ്റാണ്ടിനു ശേഷമാണു കോൺഗ്രസിൽ സംഘടനാ തിരഞ്ഞെടുപ്പ് വരുന്നത്. രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്‌ചക്ക് എത്തിയപ്പോഴാണ് തരൂര്‍ ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഭൂരിപക്ഷം സംസ്‌ഥാനങ്ങളില്‍നിന്ന് പിന്തുണയുണ്ട്. കേരളത്തില്‍നിന്നും പിന്തുണ ലഭിക്കും, പത്രിക നല്‍കിയാല്‍ പിന്തുണ കൂടം. തരൂര്‍ അറിയിച്ചു.
രാജസ്‌ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും ശശി തരൂരും മാത്രമാണു മൽസര രംഗത്തുള്ളതെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ സ്‌ഥാനാർഥികൾ വന്നേക്കുമെന്നാണു സൂചന. ആർക്കും മൽസരിക്കാമെന്നു പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധി വ്യക്‌തമാക്കിയിട്ടുണ്ട്. ഈ മാസം 30 വരെയാണ് പത്രിക സമർപ്പിക്കാനുള്ള സമയം.
ശശി തരൂർ രാഹുൽ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്‌ച നടത്തും. പട്ടാമ്പിയിലാണ് കൂടിക്കാഴ്‌ച. ഇതിനായി ശശി തരൂർ പട്ടാമ്പിയിൽ എത്തി. എഐസിസി അധ്യക്ഷ സ്‌ഥാനത്തേക്ക് മൽസരിക്കാൻ തയ്യാറെടുക്കുന്ന പശ്‌ചാത്തലത്തിലാണ് കൂടിക്കാഴ്‌ച. വൈകുന്നേരത്തെ പദയാത്രയിലും തരൂർ പങ്കെടുക്കും.
അതേസമയം, രാജസ്‌ഥാനില്‍ സ്‌ഥിതിഗതികള്‍ വഷളായി തന്നെ തുടരുകയാണ്. അശോക് ഗെലോട്ട് ഹൈക്കമാന്‍ഡിനെ അപമാനിച്ചെന്നാണ് നേതാക്കള്‍ പറയുന്നത്. എംഎല്‍എമാരുടെ രാജി നീക്കം ഗെലോട്ടിന്റെ പദ്ധതിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയാകുമെന്ന സച്ചിന്‍ പൈലറ്റ് എംഎല്‍എ മാര്‍ക്ക് സൂചന നല്‍കിയിരുന്നുവെന്നും ഇതാണ് ഗെലോട്ടിനെ ചൊടിപ്പിച്ചതെന്നുമാണ് പുറത്തുവരുന്ന വിവരം.
Most Read: മന്ത്രി വീണാ ജോര്‍ജിന് നന്ദി അറിയിച്ച് ഉമ്മന്‍ ചാണ്ടി