ഒമർ അബ്ദുല്ല സർക്കാർ വസതി ഒഴിയുന്നു; സ്വന്തം തീരുമാനമെന്ന് വിശദീകരണം

By Desk Reporter, Malabar News
Omar Abdulla_2020 Sep 09
Ajwa Travels

ന്യൂ ഡെൽഹി: അടുത്ത മാസം താൻ സർക്കാർ വസതി ഒഴിയുമെന്ന് ജമ്മു-കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ല. ഒക്ടോബർ അവസാനത്തോടെ ശ്രീന​ഗറിലെ ​ഗുപ്കറിലുള്ള സർക്കാർ വസതി ഒഴിയുമെന്നാണ് അദ്ദേഹം ട്വിറ്ററിൽ വ്യക്തമാക്കിയത്. വസതി ഒഴിയാൻ ആവശ്യപ്പെട്ട് തനിക്ക് ഒരു നോട്ടീസും ലഭിച്ചിട്ടില്ലെന്നും സ്വന്തം ഇഷ്ടപ്രകാരമാണ് വസതി ഒഴിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സർക്കാർ വസതി ഒഴിയാൻ ആവശ്യപ്പെട്ട് ഒമർ അബ്ദുല്ലക്ക് സർക്കാർ നോട്ടീസ് നൽകിയതായി നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ, അദ്ദേഹം ഇത് നിഷേധിച്ചു. “ജമ്മു കശ്മീർ കേന്ദ്ര ഭരണ പ്രദേശമായതോടെ മുൻ മുഖ്യമന്ത്രിമാരുടെ വസതിയുൾപ്പെടെ ഉള്ള കാര്യങ്ങളിൽ മാറ്റം വന്നു. ഇതോടെ സർക്കാർ വസതിയിൽ താമസം തുടരുന്നത് നിയമവിരുദ്ധമാണെന്ന് ഞാൻ സ്വയം മനസിലാക്കി. ഈ സാഹചര്യത്തിലാണ് വീടൊഴിയുന്നത്. കോവിഡ് 19 പ്രതിസന്ധിയുള്ളതിനാൽ പുതിയ വീട് കണ്ടെത്താൻ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. എങ്കിലും ഉടൻ തന്നെ താമസം മാറും”- അദ്ദേഹം പറഞ്ഞു.

ലോക് സഭാംഗമായിരിക്കെ 2002ലാണ് ഒമറിന് ശ്രീനഗറിലെ ഗുപ്കർ മേഖലയിൽ വസതി അനുവദിച്ചത്. 2009- 2015 കാലത്ത് മുഖ്യമന്ത്രിയായപ്പോഴും ഈ വീട്ടിൽ തന്നെയായിരുന്നു താമസം.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE