മണിപ്പൂരിൽ അധികാരം ലഭിച്ചാൽ അഫ്‌സ്‌പ പിൻവലിക്കും; വാഗ്‌ദാനവുമായി കോൺഗ്രസ്

By Desk Reporter, Malabar News
will withdraw AFSPA if get power in Manipur; Congress with promise
Ajwa Travels

ഇംഫാൽ: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അധികാരത്തില്‍ വന്നാല്‍ അഫ്‌സ്‌പ (പ്രത്യേക സൈനികാധികാര നിയമം) പിന്‍വലിക്കുമെന്ന് മണിപ്പൂര്‍ കോണ്‍ഗ്രസ്. അതുവരെ ഭരണത്തിലിരിക്കുന്ന ബിജെപി സര്‍ക്കാരിനെയും മുഖ്യമന്ത്രി എന്‍ ബിരണ്‍ സിങ്ങിനെയും നിയമം പിന്‍വലിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ നിര്‍ബന്ധിക്കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു.

“ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ശീതകാലസമ്മേളനത്തില്‍ പാര്‍ലമെന്റില്‍ വെച്ച് നിയമം പിന്‍വലിക്കാൻ കേന്ദ്രസര്‍ക്കാരിനു മേൽ സമ്മർദ്ദം ചെലുത്തണമെന്ന് ഞങ്ങള്‍ സംസ്‌ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണ്,” കോണ്‍ഗ്രസ് പറഞ്ഞു. അധികാരത്തിലിരുന്നപ്പോള്‍ തങ്ങള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളില്‍ നിന്നും അഫ്‌സ്‌പ പിന്‍വലിച്ചതും കോണ്‍ഗ്രസ് ബിജെപിയെ ഓര്‍മിപ്പിച്ചു.

“കോണ്‍ഗ്രസ് അധികാരത്തിൽ ഇരുന്നപ്പോള്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളിലാണ് അഫ്‌സ്‌പ പിന്‍വലിച്ചത്. 2022ല്‍ വീണ്ടും കോൺഗ്രസ് അധികാരത്തില്‍ വന്നാല്‍ സംസ്‌ഥാനത്തുനിന്നു തന്നെ അഫ്‌സ്‌പ പിന്‍വലിക്കാനുള്ള തീരുമാനമായിരിക്കും ആദ്യത്തെ ക്യാബിനറ്റ് കൈക്കൊള്ളുന്നത്,” പാര്‍ട്ടി വാഗ്‌ദാനം ചെയ്‌തു.

നാഗാലാന്‍ഡിലെ 14 ഗ്രാമീണരെ സൈനികര്‍ കൊലപ്പെടുത്തിയതിന് പിന്നാലെ അഫ്‌സ്‌പക്കെതിരെ വലിയ പ്രതിഷേധമാണ് രാജ്യത്തൊട്ടാകെ ഉണ്ടായത്. സംഭവത്തിന് പിന്നാലെ സൈനികർക്ക് എതിരെ കൊലക്കുറ്റത്തിന് നാഗാലാന്‍ഡ് പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരുന്നു.

Most Read:  ഹെലികോപ്റ്റർ അപകടം; രക്ഷാപ്രവർത്തകരെ ആദരിക്കാൻ കരസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE