വാഷിംഗ്ടണ്‍ ഡിസി: ലോകരാജ്യങ്ങളിൽ കോവിഡ് പിടിമുറുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,51,429 പേര്‍ക്കാണ് ആഗോള വ്യാപകമായി കോവിഡ് ബാധിച്ചത്. ഇതോടെ ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 14.84 കോടി കടന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയും വേള്‍ഡോ മീറ്ററും ചേര്‍ന്ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ലോകത്ത് 14,84,48,000 പേര്‍ക്കാണ് ഇതുവരെ കോവിഡ് പിടിപെട്ടത്.
9,943 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചു ലോകത്താകമാനം മരണപ്പെട്ടത്. 31,32,515 പേര്‍ ഇതുവരെ ലോകത്ത് മരണത്തിനു കീഴടങ്ങിയതായാണ് റിപ്പോർട്. അതേസമയം 12,60,74,455 രോഗമുക്‌തി നേടുകയും ചെയ്‌തിട്ടുണ്ട്.
നിലവില്‍ 18,788,361 പേരാണ് രോഗം ബാധിച്ച് വിവിധ രാജ്യങ്ങളിലായിചികിൽസയിലുള്ളത്. ഇതില്‍ 1,10,959 പേരുടെ നില അതീവ ഗുരുതരമെന്നാണ് വിവരം.
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത് അമേരിക്ക, ഇന്ത്യ, ബ്രസീല്‍, ഫ്രാന്‍സ്, റഷ്യ, ബ്രിട്ടന്‍, തുര്‍ക്കി, ഇറ്റലി, സ്‌പെയിന്‍, ജര്‍മനി എന്നീ രാജ്യങ്ങളാണ്. ആഗോള വ്യാപകമായി 25 രാജ്യങ്ങളില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തിനും മുകളിലാണെന്നാണ് കണക്കുകള്‍ വ്യക്‌തമാക്കുന്നത്.
Read Also: ഇന്ത്യയുടെ സ്‌ഥിതി ഹൃദയം തകർക്കുന്നത്; 2600 ജീവനക്കാരെ അധികമാക്കി ഡബ്ല്യുഎച്ച്ഒ