യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ചു; പ്രതികളെ പിടികൂടാതെ പോലീസ്

By Desk Reporter, Malabar News
Attack on police on arrest of accused;
Representational Image
Ajwa Travels

മലപ്പുറം: യുവാവിനെ ഒരു സംഘമാളുകൾ മാരകായുധങ്ങളുമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പോലീസ് അലംബാവം കാണിക്കുന്നുവെന്ന് ആരോപണം. മലപ്പുറം തെന്നലയിലെ മുഹമ്മദ് റാഫിയും കുടുംബവുമാണ് തിരൂരങ്ങാടി പോലീസിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. കേസിൽ പ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്യുന്നില്ലെന്ന് റാഫി ആരോപിച്ചു. പോലീസിനെതിരെ സമരത്തിന് ഇറങ്ങാനുള്ള തീരുമാനത്തിലാണ് റാഫിയുടെ കുടുംബം.

ഓഗസ്‌റ്റ് 28നായിരുന്നു സംഭവം. ഫുട്ബോൾ ടൂർണമെന്റിനെ ചൊല്ലിയുള്ള ചെറിയ തർക്കത്തിന്റെ പേരിലാണ് മുഹമ്മദ് റാഫിക്ക് നേരെ ആക്രമണം ഉണ്ടായത്. വാഹനത്തിലെത്തിയ നാലംഗ സംഘം മാരകായുധങ്ങളുമായി മുഹമ്മദ് റാഫിയെ ആക്രമിക്കുകയായിരുന്നു. വെട്ടിയും കുത്തിയും പരിക്കേൽപ്പിച്ച് റോഡിൽ ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച ശേഷമാണ് സംഘം രക്ഷപെട്ടത്.

Malabar News:  മലപ്പുറം ജില്ലാ കളക്റ്ററുടെ പേരിലും വ്യാജ സന്ദേശം; മുന്നറിയിപ്പ്

മരിച്ചെന്നു കരുതിയാണ് ആക്രമികൾ പിൻമാറിയതെന്ന് മുഹമ്മദ് റാഫി പറഞ്ഞു. നേരിട്ട് അറിയാവുന്ന പ്രതികളുടെ വിവരങ്ങൾ അടക്കം നൽകിയിട്ടും പോലീസ് കേസിൽ ശക്‌തമായ നടപടിയെടുക്കുന്നില്ലെന്ന് റാഫി പറഞ്ഞു.

അതേസമയം, പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചതിനാലാണ് അറസ്‌റ്റ് വൈകുന്നതെന്നും തിരൂരങ്ങാടി പോലീസ് പറഞ്ഞു.

Malabar News:  കെഎം ഷാജിക്കെതിരെ പ്രതിഷേധം കടുപ്പിക്കാൻ എൽഡിഎഫ്; കണ്ണൂരിൽ 150 കേന്ദ്രങ്ങളിൽ ജനകീയ കൂട്ടായ്‌മ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE