തൃശൂർ: റവന്യൂ മന്ത്രി കെ രാജന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം. തൃശൂർ നാട്ടിക ശ്രീനാരായണ ഹാളില്‍ നടന്ന പരിപാടി കഴിഞ്ഞ് മടങ്ങുന്നതിനിടെ ഗേറ്റിനടുത്ത് വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാട്ടിയത്. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ പോക്‌സോ കേസ് പ്രതിയെ സംരക്ഷിക്കുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
തുടർന്ന് സ്‌ഥലത്തുണ്ടായിരുന്ന പോലീസ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്‌റ്റ് ചെയ്‌ത് നീക്കി. ഇതിനിടെ സംഭവം അറിഞ്ഞെത്തിയ എഐവൈഎഫ്-സിപിഐ പ്രവര്‍ത്തകരും, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ നേരിയ തോതില്‍ സംഘര്‍ഷമുണ്ടായി.
മന്ത്രിക്ക് നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസ് നാട്ടിക നിയോജക മണ്ഡലം പ്രസിഡണ്ട് സുമേഷ് പാനാട്ടില്‍, വൈശാഖ് വേണുഗോപാല്‍, എഎസ് ശ്രീജില്‍, ബിനോയ് ലാല്‍, സച്ചിന്‍ ടി പ്രദീപ്, യദുകൃഷ്‌ണൻ അന്തിക്കാട്, എന്നിവരെയാണ് വലപ്പാട് പോലീസ് അറസ്‌റ്റ് ചെയ്‌ത് നീക്കിയത്.
Most Read: കൃഷ്‌ണദാസിന്റെ പരാമർശം ഗാന്ധി വധത്തിന് തുല്യം, കേസെടുക്കണം; ഷാഫി പറമ്പിൽ