മലപ്പുറത്ത് യൂത്ത് ലീഗ്- ഡിവൈഎഫ്ഐ സംഘർഷം

By News Desk, Malabar News
Ajwa Travels

മലപ്പുറം: യുവജനക്ഷേമ ബോർഡിന്റെ സ്‌പീക് യങ് പരിപാടിയിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ ഇരച്ചുകയറിയതിനെ തുടർന്നു സംഘർഷം. ഡിവൈഎഫ്ഐ- യൂത്ത് ലീഗ് പ്രവർത്തകർ പരസ്‌പരം ഏറ്റുമുട്ടി.

അനധികൃത നിയമന വിഷയത്തിൽ യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനമാണ് സംഘർഷത്തിൽ എത്തിയത്. സംഘർഷത്തിന് ഇടയിൽ പോലീസ് ലാത്തി വീശി. പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു.  ഇന്ന് വൈകിട്ട് 5ന് മലപ്പുറം ടൗൺഹാൾ അങ്കണത്തിൽ നടന്ന പരിപാടിക്കിടെ ആയിരുന്നു സംഭവം.

പ്രകടനം പോലീസ് തടഞ്ഞെങ്കിലും ചില പ്രവർത്തകർ പ്രതിരോധം ഭേദിച്ച് അകത്തു കയറുകയായിരുന്നു. ഉന്തും തള്ളും കസേരകൾ കൊണ്ട് പരസ്‌പരം തല്ലുമുണ്ടായി. പിന്നീട് കൂടുതൽ പോലീസ് എത്തി യൂത്ത് ലീഗ് പ്രവർത്തകരെ ഗേറ്റിനു പുറത്താക്കി.

പിന്നീട് മുഖ്യമന്ത്രിയുടെ ഓൺലൈൻ ഉൽഘാടന പ്രസംഗം നടക്കുന്നതിനിടെ ഇവർ വീണ്ടും ബഹളമുണ്ടാക്കി. ഇതിനിടെ പ്രസംഗത്തിന്റെ സംപ്രേഷണവും മുടങ്ങി. ഇത് വേദിയിലും ബഹളത്തിനിടയാക്കി. 2 മിനിറ്റിന് ശേഷം വീണ്ടും പ്രസംഗം തുടർന്നു.

Also Read: കാമ്പയിന്‍-12; ഒറ്റ ദിവസം സന്ദര്‍ശിച്ചത് ഒരു ലക്ഷത്തിലധികം വീടുകള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE