സിറ്റി ഗ്യാസ് പദ്ധതിയിൽ 100 ജില്ലകൾ കൂടി; സൗജന്യ എൽപിജി വർധിപ്പിച്ചു

By News Desk, Malabar News
city-gas-project
Ajwa Travels

ന്യൂഡെൽഹി: സൗജന്യ എൽപിജി വർധിപ്പിക്കുമെന്ന് ധനമന്ത്രി നിർമലാ സീതാരാമൻ. ഉജ്വല പദ്ധതിയിൽ ഒരു കോടി കുടുംബങ്ങളെ കൂടി ഉൾപ്പെടുത്തും. സിറ്റി ഗ്യാസ് പദ്ധതിയിൽ 100 ജില്ലകൾ കൂടി ഉൾപ്പെടുത്തിയതായും മന്ത്രി പ്രഖ്യാപിച്ചു.

ആരോഗ്യമേഖലയിൽ 64,180 കോടി രൂപയുടെ പദ്ധതിയും ധനമന്ത്രി ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യത്തെ ആരോഗ്യ സ്‌ഥാപനങ്ങൾ ശക്‌തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യവൽക്കരണം ഊർജിതമാക്കാനുള്ള പദ്ധതികളും ബജറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

വൈദ്യുതി വിതരണത്തിന് ഒന്നിലധികം കമ്പനികൾക്ക് അവസരം ഉറപ്പാക്കും. ഇൻഷുറൻസ് മേഖലയിലെ വിദേശനിക്ഷേപ പരിധി 75 ശതമാനമായി ഉയർത്തും. വൻകിട തുറമുഖങ്ങളുടെ നടത്തിപ്പിൽ സ്വകാര്യവൽക്കരണം നടപ്പാക്കും.

അതേസമയം, ബജറ്റ് അവതരണ വേളയിൽ പഞ്ചാബിൽ നിന്നുള്ള എംപിമാർ പ്രതിഷേധവുമായി രംഗത്തെത്തി. കർഷക സമരം മുൻനിർത്തി ആയിരുന്നു പ്രതിഷേധം. രണ്ട് എംപിമാർ കറുത്ത ഗൗൺ അണിഞ്ഞാണ് ബജറ്റ് അവതരണദിനം രാവിലെ പാർലമെന്റിലേക്ക് വന്നത്.

Also Read: കോവിഡ് വാക്‌സിനേഷനെ എതിർക്കേണ്ടതില്ല; ഐഎംഎ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE