Tue, Mar 19, 2024
30.8 C
Dubai

Daily Archives: Mon, Jun 7, 2021

Vaccine interval decreased to 28 days

വാക്‌സിൻ ഇടവേള 28 ദിവസമാക്കി; പ്രവാസികൾക്കും ഇതര വിദേശ യാത്രികർക്കും മാത്രം ബാധകം

ന്യൂഡെൽഹി: പഠനം, ജോലി, മൽസരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് വിദേശത്ത് പോകേണ്ടവര്‍ക്ക് 28 ദിവസത്തിനുശേഷം രണ്ടാം ഡോസ് സ്വീകരിക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പുതിയ മാർഗരേഖയിൽ വ്യക്‌തമാക്കി. ഓഗസ്‌റ്റ്‌ 31 വരെ മാത്രമായിരിക്കും ഈ ഇളവെന്നും കേന്ദ്രം അറിയിച്ചു....

തലശേരി- ആയിക്കര മൽസ്യ മാര്‍ക്കറ്റുകള്‍ തുറന്നു

കണ്ണൂര്‍: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ട തലശേരി- ആയിക്കര മൽസ്യ മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ കലക്‌ടര്‍ അനുമതി നല്‍കി. ജില്ലാഭരണകൂടം നിര്‍ദ്ദേശിച്ച നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിച്ചു കൊണ്ടു മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളൂവെന്ന് നിര്‍ദ്ദേശം...
pinarayi_vijayan

സംസ്‌ഥാനത്തിന്റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം; വാക്‌സിൻ നയം സ്വാഗതം ചെയ്‌ത്‌ മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്തിന്റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം. വാക്‌സിൻ വാങ്ങുന്നതിനായി സംസ്‌ഥാനങ്ങൾ വലിയ തുക...
Pakisthan-train Accident

പാകിസ്‌ഥാൻ ട്രെയിൻ അപകടം; മരണസംഖ്യ ഉയരുന്നു

ഇസ്ളാമാബാദ്: പാകിസ്‌ഥാനിലെ സിന്ധ് പ്രവിശ്യയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരണസംഖ്യ 50ആയി ഉയർന്നു. 70 പേര്‍ക്ക് പരിക്കേറ്റു. റേട്ടി, ദഹർകി റെയിൽവേ സ്‌റ്റേഷനുകൾക്ക് ഇടയിൽ വച്ച് സർ സയ്യിദ് എക്‌സ്‌പ്രസും മില്ലന്റ്...
Thomas-Isaac

25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്കായി നീക്കിവെച്ചതെന്തിന്; കേന്ദ്രത്തോട് തോമസ് ഐസക്ക്

തിരുവനന്തപുരം: വാക്‌സിന്‍ വിതരണത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു നീക്കിവെച്ചത് എന്തിനാണെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്. വാക്‌സിന്‍ വിതരണം ഉറപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയ നടപടിയുടെ പ്രത്യാഘാതം കേന്ദ്ര സര്‍ക്കാരിന്...

നവജാത ശിശുവിന് ബ്ളാക്ക് ഫംഗസ്; ശസ്‍ത്രക്രിയ വിജയകരമെന്ന്‌ ഡോക്‌ടർമാർ

ആഗ്ര : 14 ദിവസം പ്രായമുള്ള നവജാത ശിശുവിന് ബ്ളാക്ക് ഫംഗസ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് നടത്തിയ ശസ്‍ത്രക്രിയ വിജയകരം. ആഗ്രയിലെ സരോജിനി നായിഡു മെഡിക്കൽ കോളജിൽ(എസ്എൻഎംസി) ആണ് 14 ദിവസം പ്രായമായ പെൺകുട്ടിയുടെ...
Prithviraj-about-mullapperiyar-dam

‘ഞാന്‍ ക്ളബ്ഹൗസിലില്ല’; തന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയയാളെ തുറന്നുകാട്ടി പൃഥ്വിരാജ്

തരംഗമായി മാറിയ സോഷ്യല്‍ മീഡിയാ ആപ്പായ ക്ളബ്ഹൗസില്‍ തന്റെ പേരില്‍ വ്യാജ അക്കൗണ്ട് തുടങ്ങിയയാളെ തുറന്നുകാട്ടി നടന്‍ പൃഥ്വിരാജ്. 'സൂരജ് നായര്‍' എന്ന സോഷ്യല്‍ മീഡിയാ പ്രൊഫൈലിന്റെ ഉടമയാണ് തന്റെ പേരില്‍ വ്യാജ...
world-nri-council

സർവകലാശാല പരീക്ഷകൾ നീട്ടി വെക്കണം; നിർദ്ദേശം നൽകി ഉന്നത വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സർവകലാശാലകളിലെ പരീക്ഷകൾ മാറ്റി വെക്കാൻ നിർദ്ദേശം. ഉന്നത വിദ്യാഭ്യാസ മന്ത്രിയാണ് സർവകലാശാലകൾക്ക് നിർദ്ദേശം നൽകിയത്. കോവിഡ് രണ്ടാം വ്യാപനം തുടരുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ...
- Advertisement -