ഗോൾഡൻ വിസ; ദുബായിൽ മാത്രം സ്വീകരിച്ചത് 44,000ലധികം പ്രവാസികൾ

By Team Member, Malabar News
44000 Dubai Residents get Golden Visa From 2019
Ajwa Travels

ദുബായ്: ദുബായ് എമിറേറ്റിൽ മാത്രം ഇതുവരെ ഗോൾഡൻ വിസ സ്വീകരിച്ചത് 44,000ലധികം പ്രവാസികൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസികൾ ഇതിൽ ഉൾപ്പെടുന്നുണ്ട്. 2019ലാണ് യുഎഇയിൽ 10 വർഷത്തെ ദീർഘകാല വിസയായ ഗോൾഡൻ വിസ പ്രഖ്യാപിച്ചത്. അന്ന് മുതലുള്ള കണക്കുകളാണിത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കഴിവുറ്റ പ്രതിഭകളെ യുഎഇയിലേക്ക് ആകര്‍ഷിക്കാനും അവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനും, ജീവിക്കാനും, ജോലി ചെയ്യാനും ഏറ്റവും അനിയോജ്യമായ രാജ്യമായി യുഎഇയെ മാറ്റാനും ലക്ഷ്യമിട്ടാണ് ഗോള്‍ഡന്‍ വിസ പ്രഖ്യാപിച്ചത്.  നിക്ഷേപകര്‍, സംരംഭകര്‍, വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍, ശാസ്‍ത്ര സാങ്കേതിക രംഗങ്ങളിലെ ഗവേഷകര്‍, മിടുക്കരായ വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് ഗോള്‍ഡന്‍ വിസ ആദ്യം പ്രഖ്യാപിച്ചത്. എന്നാൽ പിന്നീട് കൂടുതല്‍ പേര്‍ക്ക് ഇതിന് യോഗ്യത ലഭിക്കുന്ന തരത്തില്‍ മാനദണ്ഡങ്ങള്‍ ലംഘൂകരിച്ചു.

മാനേജര്‍മാര്‍, സിഇഒമാര്‍, ശാസ്‍ത്രം, എഞ്ചിനീയറിങ്, ആരോഗ്യം, വിദ്യാഭ്യാസം, ബിസിനസ്‍ മാനേജ്‍മെന്റ്, ടെക്നോളജി എന്നീ രംഗങ്ങളിലെ വിദഗ്‌ധര്‍ എന്നിവര്‍ക്കെല്ലാം ഗോള്‍ഡന്‍ വിസ അനുവദിക്കും. ഒപ്പം വിവിധ രംഗങ്ങളില്‍ കഴിവ് തെളിയിച്ചവര്‍ക്കും ഗോള്‍ഡന്‍ വിസയ്‌ക്ക്‌ അപേക്ഷിക്കാം. തുടക്കത്തില്‍ 10 വര്‍ഷത്തേക്ക് അനുവദിക്കുന്ന ഗോള്‍ഡന്‍ വിസ, കാലാവധി കഴിയുന്നതോടെ ദീര്‍ഘിപ്പിച്ചു നല്‍കും.

Read also: കോളറയുടെ സാന്നിധ്യം; ഗൗരവകരമെന്ന് ഡിഎംഒ- സൂപ്പർ ക്ളോറിനേഷൻ നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE