വിശാഖപട്ടണത്ത് 500 കോടിയുടെ കഞ്ചാവ് തീവെച്ച് നശിപ്പിച്ചു

By Desk Reporter, Malabar News
500 crore worth of cannabis destroyed in Visakhapatnam
Ajwa Travels

അമരാവതി: ആന്ധ്രാപ്രദേശ് വിശാഖപട്ടണത്ത് 500 കോടിയുടെ കഞ്ചാവ് പോലീസ് പിടിച്ചെടുത്ത് തീവെച്ച് നശിപ്പിച്ചു. അനകപ്പള്ളിക്കടുത്ത് കോഡുരു ഗ്രാമത്തിലാണ് 2 ലക്ഷം കിലോഗ്രാം കഞ്ചാവ് നശിപ്പിച്ചത്. ആന്ധ്രാ പോലീസിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു ദൗത്യമെന്ന് സംസ്‌ഥാന പോലീസിന്റെ ട്വിറ്റര്‍ പേജില്‍ കുറിച്ചു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെയും ഡ്രഗ് ഡിസ്‌പോസിബിള്‍ സംഘത്തിന്റെയും സാന്നിധ്യത്തിലാണ് കഞ്ചാവ് തീവെച്ച് നശിപ്പിച്ചത്. ഡിജിപി ഗൗതം സവാങ് ഐപിഎസും ആന്ധ്രാ പോലീസ്, എസ്ഇബി, എന്‍സിബി എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു. ദുരന്ത നിവാരണ സേനയും അഗ്‌നിശമന സേനയും സ്‌ഥലത്ത് എത്തിയിരുന്നു. അതീവ ജാഗ്രതയോടെയാണ് ഉദ്യോഗസ്‌ഥര്‍ കൃത്യം നിര്‍വഹിച്ചത്.

വിശാഖപട്ടണം, വിജയനഗരം, ശ്രീകാകുളം ജില്ലകളിലെ വിവിധ സ്‌ഥലങ്ങളില്‍ നിന്നായി കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കോടിക്കണക്കിന് രൂപയുടെ കഞ്ചാവ് പിടികൂടിയിരുന്നു. ഇതര സംസ്‌ഥാനങ്ങളില്‍ നിന്നുള്ള 562 പേര്‍ ഉൾപ്പടെ 1,363 കേസുകള്‍ രജിസ്‌റ്റർ ചെയ്യുകയും 1,500 പ്രതികളെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിട്ടുണ്ട്‌. ‘ഓപ്പറേഷൻ പരിവര്‍ത്തന്‍’ എന്ന ദൗത്യം പ്രകാരമാണ് കഞ്ചാവ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.

Most Read:  ഹെൽമെറ്റില്ലെങ്കിൽ ക്യാമറ പിടിക്കും; അമിത വേഗക്കാർ നേരെ കരിമ്പട്ടികയിലേക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE