പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി? ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം

21 ഇന്ത്യക്കാരുമായി പോയ എംടി എഐ ദാസ്‌മ എന്ന കപ്പലിന് നേരെയും ആക്രമണം ഉണ്ടായതായാണ് റിപ്പോർട്. നിലവിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു.

By Senior Reporter, Malabar News
Drone attack on oil tanker;
Rep. Image

ടെഹ്‌റാൻ: പശ്‌ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി ഉയർത്തി ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ആക്രമണം. കഴിഞ്ഞദിവസം രാത്രി ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി ഇറാൻ അറിയിച്ചു. നോർത്തേൺ പേർഷ്യൻ കടലിടുക്കിലൂടെ അനധികൃതമായി എണ്ണയുമായി പോയ നാല് കപ്പലുകൾക്ക് നേരെ ആക്രമണം നടത്തിയതായി ഇറാന്റെ ഇസ്‍ലാമിക് റവല്യൂഷണറി ഗാർഡ് കോർ പറഞ്ഞു.

ആക്രമണത്തിൽ കപ്പലുകൾ തീപ്പിടിച്ചു. ഹോർമുസിൽ മൈനുകളിൽ തട്ടി മൂന്ന് കപ്പലുകൾക്കും തീപ്പിടിച്ചെന്നും ഐആർജിസി അറിയിച്ചു. 21 ഇന്ത്യക്കാരുമായി പോയ എംടി എഐ ദാസ്‌മ എന്ന കപ്പലിന് നേരെയും ആക്രമണം ഉണ്ടായതായാണ് റിപ്പോർട്. ഹോർമുസിലൂടെ കടന്നുപോകവേ ഒമാനിലെ ബുഖാ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് ബുധനാഴ്‌ച ആക്രമണം ഉണ്ടായത്.

നിലവിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ അറിയിച്ചു. സ്‌ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നും കപ്പൽ മാനേജ്മെന്റ് കമ്പനിയുമായി നിരന്തരം സമ്പർക്കം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാനുമേലുള്ള യുഎസ്-ഇസ്രയേൽ ആക്രമണങ്ങൾ പുനരാരംഭിച്ചേക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് ഹോർമുസിലെ പുതിയ സംഭവവികാസങ്ങൾ. ബെന്യാമിൻ നെതന്യാഹുവിന് അധികാരം നഷ്‌ടപ്പെടാൻ സാധ്യതയുള്ള ഇസ്രയേലിന്റെ നിർണായക തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയും, അടുത്തമാസത്തെ യുഎസ് ഇടക്കാല തിരഞ്ഞെടുപ്പിന് മുന്നോടിയായും യുദ്ധം പുനരാരംഭിച്ചേക്കുമെന്ന ആശങ്കകൾ നിലനിൽക്കുന്നുണ്ട്.

Most Read| ആരോഗ്യ സംരക്ഷണ നിലവാരം; ഇന്ത്യ മൂന്നാം സ്‌ഥാനത്ത്‌, ചികിൽസാ ചെലവ് പ്രധാന വില്ലൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE