കരിപ്പൂരിൽ റണ്‍വേക്ക് സമീപം ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെത്തി

By Staff Reporter, Malabar News
bomb_karippur
കരിപ്പൂരിൽ റണ്‍വേക്ക് സമീപം കണ്ടെത്തിയ ഗുണ്ട്

കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേ സുരക്ഷാ മതിലിനോട് ചേര്‍ന്ന് ഉഗ്രശേഷിയുള്ള ഗുണ്ട് കണ്ടെടുത്തു. കൊണ്ടോട്ടി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളിന് സമീപം സംസ്‌ഥാനപാത- 65ല്‍ റണ്‍വേയുടെ സുരക്ഷാ മതിലിനോട് ചേര്‍ന്നാണ് സ്‌ഫോടക വസ്‌തു കണ്ടെത്തിയത്. ബോംബ് സ്‌ക്വഡ് എത്തി ഗുണ്ട് നിർവീര്യമാക്കി.

സംഭവം ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ഗുണ്ട് കണ്ടെത്തിയ സ്‌ഥലത്തുനിന്നും റണ്‍വേയിലേക്ക് 50 മീറ്ററില്‍ താഴെമാത്രമാണ് ദൂരം.

മലപ്പുറത്ത് നിന്ന് ബോംബ് സ്‌ക്വാഡ് എത്തിയാണ് ഗുണ്ട് നിര്‍വീര്യമാക്കിയത്. തിരഞ്ഞെടുപ്പ് വിജയാഹ്ളാദ പ്രകടനത്തില്‍ ഓലപ്പടക്കത്തിനൊപ്പം പൊട്ടിക്കാന്‍ കൊണ്ടുവന്ന ഗുണ്ട് പൊട്ടാതെ കിടന്നതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.

Malabar News: ബീനാച്ചി എസ്‌റ്റേറ്റ് ഭൂമി വന്യജീവി പുനരധിവാസ കേന്ദ്രമാക്കണമെന്ന ആവശ്യം ശക്‌തം

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE