അബ്‌ദുൽ വാരിസ് സഖാഫി അനുസ്‌മരവും വിദ്യാഭ്യാസ അവാര്‍ഡ് ദാനവും

By Desk Reporter, Malabar News
Abdul Varis Saqafi Memorial and Education Award Ceremony
അനുസ്‌മരണ സംഗമം സമസ്‌ത ജില്ലാസെക്രട്ടറി പി ഇബ്‌റാഹീം ബാഖവി ഉൽഘാടനം ചെയ്യുന്നു
Ajwa Travels

മലപ്പുറം: മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ പ്രമുഖ പണ്ഡിതനും മുദരിസുമായിരുന്ന അബ്‌ദുൽ വാരിസ് സഖാഫിയുടെ അനുസ്‌മരണ സംഗമവും പ്രാർഥനാ സദസും സംഘടിപ്പിച്ചു. സമസ്‌ത ജില്ലാ സെക്രട്ടറി പി ഇബ്‌റാഹീം ബാഖവി സംഗമം ഉൽഘാടനം ചെയ്‌തു. കര്‍മ ധന്യതയുടെ വലിയ ഉദാഹരണമായിരുന്നു വാരിസ് സഖാഫി എന്നും കുറഞ്ഞ കാലത്തിനുള്ളില്‍ നിറഞ്ഞ നൻമകളാണ് അവിടുന്ന് ചെയ്‌തു തീര്‍ത്തതെന്നും ഇബ്‌റാഹീം ബാഖവി പറഞ്ഞു.

സയ്യിദ് ശഫീഖ് അല്‍ ബുഖാരി അധ്യക്ഷത വഹിച്ച ചടങ്ങിൽ ഖാലിദ് സഖാഫി സ്വലാത്ത് നഗര്‍ അനുസ്‌മരണ പ്രഭാഷണം നിർവഹിച്ചു. വിദ്യാഭ്യാസ രംഗത്ത് കഴിവ് തെളിയിച്ചവര്‍ക്ക് ഏര്‍പ്പെടുത്തിയ വാരിസ് സഖാഫി അവാര്‍ഡിന് ജലാലുദ്ധീന്‍ അദനി, ഡോ. മുഖ്‌താർ, സ്വാദിഖ് അലി അംജദി കൊളത്തൂര്‍ എന്നിവര്‍ അര്‍ഹരായി.

ഫായിസ് തങ്ങള്‍ കുറ്റൂര്‍, മുഹമ്മദലി ജൗഹര്‍ അഹ്‌സനി, മന്‍സൂര്‍ സഅദി എ.ആര്‍ നഗര്‍, സല്‍മാന്‍ സഖാഫി മോങ്ങം, ഷാഫി ഫാളിലി എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു. മഅ്ദിന്‍ കോളേജ് ഓഫ് ഇസ്‌ലാമിക് ദഅ്‌വാ അലുംനി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മന്‍സൂര്‍ സഅദി എആര്‍ നഗര്‍ (പ്രസിഡണ്ട്), സയ്യിദ് നിയാസ് അല്‍ ബുഖാരി (ജനറല്‍ സെക്രട്ടറി), മുഹമ്മദലി ജൗഹര്‍ അഹ്‌സനി (ഫിനാന്‍സ് സെക്രട്ടറി), മുഹമ്മദലി ഫാളിലി അധികാരിത്തൊടി, ജംഷീര്‍ അംജദി ഉള്ളണം, ഹുസൈന്‍ അദനി പട്ടിക്കാട്, സുഹൈല്‍ അദനി ചാപ്പനങ്ങാടി, സാബിത്ത് അദനി തെന്നല (സെക്രട്ടറിമാര്‍) എന്നിങ്ങനെയാണ് ഭാരവാഹികള്‍.

Most Read: വീടുകളില്‍ രോഗവ്യാപനം കൂടുന്നു, ജാഗ്രത കൈവിടരുത്; ആരോഗ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE