ബിജു പൗലോസ് വീണ്ടുമെത്തുന്നു; ‘ആക്‌ഷൻ ഹീറോ ബിജു’ രണ്ടാം ഭാഗം ഉടൻ

2016 ഫെബ്രുവരി നാലിനായിരുന്നു ആക്‌ഷൻ ഹീറോ ബിജു റിലീസ് ചെയ്‌തത്‌. എട്ടു വർഷം പൂർത്തിയാകുന്ന വേളയിലാണ് സിനിമയുടെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കുന്നുവെന്ന പ്രഖ്യാപനം വന്നത്.

By Trainee Reporter, Malabar News
Action Hero Biju Part 2
Ajwa Travels

ഒരു പോലീസ് ഓഫീസറുടെ ദൈനംദിന ജീവിതത്തിലെ യഥാർഥ കാഴ്‌ചകൾ ബിഗ് സ്‌ക്രീനിൽ കാണിച്ചു കൊടുത്ത് പ്രേക്ഷകരുടെ കയ്യടി നേടിയ സിനിമയായിരുന്നു ‘ആക്‌ഷൻ ഹീറോ ബിജു’. എബ്രിഡ് ഷൈൻ-നിവിൻ പോളി കൂട്ടുകെട്ടിന് വലിയ സ്വീകാര്യതയാണ് ചിത്രം നേടിക്കൊടുത്തത്. ഇപ്പോഴിതാ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയുടെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കാൻ പോകുന്നുവെന്ന വാർത്ത പുറത്തു വിട്ടിരിക്കുകയാണ്.

2016 ഫെബ്രുവരി നാലിനായിരുന്നു ആക്‌ഷൻ ഹീറോ ബിജു റിലീസ് ചെയ്‌തത്‌. എട്ടു വർഷം പൂർത്തിയാകുന്ന വേളയിലാണ് സിനിമയുടെ രണ്ടാം ഭാഗം ഉടൻ ആരംഭിക്കുന്നുവെന്ന പ്രഖ്യാപനം വന്നത്. നിവിൻ പോളി തന്റെ സോഷ്യൽ മീഡിയയിലൂടെയാണ്‌ ആരാധകരെ ഈ സന്തോഷ വാർത്ത അറിയിച്ചത്.

ആക്‌ഷൻ ഹീറോ ബിജു റിലീസ് ചെയ്‌ത്‌ എട്ടു വർഷങ്ങൾ പിന്നിട്ടിട്ടും ഇപ്പോഴും തുടരുന്ന ചിത്രത്തിനോടുള്ള സ്‌നേഹത്തിനും പിന്തുണക്കും നന്ദി പറഞ്ഞ നിവിൻ ഏറെ ആവേശത്തോടെയാണ് രണ്ടാം ഭാഗം പ്രഖ്യാപിച്ചിരിക്കുന്നത്.

ബിജു പൗലോസ് എന്ന പോലീസുകാരന്റെ വേഷം കൈകാര്യം ചെയ്‌താണ്‌ നിവിൻ പോളി ചിത്രത്തിൽ കയ്യടി നേടിയത്. തിയേറ്ററുകളിൽ യഥാർഥ ജീവിതത്തിലെ ആക്‌ഷൻ ഹീറോയായി എത്തിയ ബിജു പൗലോസ്, പ്രേക്ഷകരെ രസിപ്പിച്ചതും ചിന്തിപ്പിച്ചതും ആവേശം കൊള്ളിച്ചതും ചെറുതായിട്ടൊന്നുമല്ലായിരുന്നു. ഒരു പോലീസ് ഓഫീസറുടെ യഥാർഥ ജീവിതം ബിജു പൗലോസിലൂടെ പ്രേക്ഷകർ അടുത്തറിഞ്ഞു.

ചെറുതും വലുതുമായി ബിജു തീർപ്പാക്കിയ കേസുകൾ. ജനമൈത്രി പോലീസ് വെറും പേരല്ലെന്നും ജനങ്ങളോട് മൈത്രിയുള്ളവർ ആണെന്നും ജനങ്ങളെ ബോധ്യപ്പെടുത്തിയ സിനിമ കൂടിയായിരുന്നു ആക്‌ഷൻ ഹീറോ ബിജു. നിർമാതാവ് എന്ന നിലയിൽ നിവിൻ അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയായിരുന്നു ഇത്. ചിത്രത്തിന്റെ രണ്ടാം ഭാഗം നിവിൻ പോളിയും ഷംനാസും ചേർന്നാണ് നിർമിക്കുന്നത്.

Most Read| തലച്ചോറിൽ വയർലെസ് ചിപ്പ്; മാറിമറയുമോ മനുഷ്യന്റെ ഭാവി!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE