അഫ്‌ഗാൻ വിഷയം; റഷ്യ, യുഎസ് പ്രതിനിധികൾ ഇന്ത്യയിൽ ചർച്ചക്കെത്തി

By Staff Reporter, Malabar News
taliban in afgan
Representational Image
Ajwa Travels

ന്യൂഡെൽഹി: അഫ്‌ഗാന്‍ വിഷയത്തില്‍ ഇന്ത്യ-അമേരിക്ക-റഷ്യ ചര്‍ച്ച ഇന്ന് ഡെല്‍ഹിയില്‍ നടക്കും. സിഐഎ മേധാവി വില്യം ബേര്‍ണസും, റഷ്യന്‍ ദേശീയ ഉപദേഷ്‌ടാവ് നിക്കോളായി പാട്രെഷേവും ഇതിനായി ഡെല്‍ഹിയിലെത്തി. ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോലവുമായി ഇരുവരും കൂടിക്കാഴ്‌ച നടത്തും.

താലിബാനെ അംഗീകരിച്ചു കൊണ്ട് മുന്നോട്ടുപോകുന്നത് ദീര്‍ഘകാല അടിസ്‌ഥാനത്തില്‍ ഗുണകരമാകില്ലെന്ന് ഇന്ത്യ നേരത്തെ വ്യക്‌തമാക്കിയിരുന്നു. അജിത് ഡോവലുമായി കൂടിക്കാഴ്‌ച നടത്തുന്ന ഉദ്യോഗസ്‌ഥര്‍ അതിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും, വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായും അഫ്‌ഗാന്‍ വിഷയത്തില്‍ ചര്‍ച്ച നടത്തും.

കഴിഞ്ഞ ദിവസമാണ് താലിബാന്‍ അഫ്‌ഗാനിലെ തങ്ങളുടെ സര്‍ക്കാരിനെ പ്രഖ്യാപിച്ചത്. മുല്ല മുഹമ്മദ് ഹസനാണ് പുതിയ പ്രധാനമന്ത്രി. മുല്ല ബരാദര്‍ ഉപപ്രധാനമന്ത്രിയും ഒപ്പം വിദേശകാര്യ വകുപ്പിന്റെ ചുമതലയും വഹിക്കും. ഇടക്കാല പ്രതിരോധമന്ത്രിയായി യാക്കൂബ് മുജാഹിദിനെയും ആഭ്യന്തര മന്ത്രിയായി സിറാജുദിന്‍ ഹഖാനിയെയും നിയമിച്ചു.

യുഎന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്‌തിയാണ് മുല്ല മുഹമ്മദ് ഹസന്‍ എന്നുള്ളത് ശ്രദ്ധേയമാണ്. താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരു തീരുമാനമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം താലിബാന്‍ സര്‍ക്കാരിനെ ഉടന്‍ അംഗീകരിക്കേണ്ടെന്ന നിലപാടിൽ ഉറച്ചു നില്‍ക്കുകയാണ് ഇന്ത്യ.

Read Also: ‘ഞങ്ങൾക്ക് മാനസികപ്രശ്‌നമില്ല’; എംബിബിഎസ്‌ പാഠപുസ്‌തകത്തിലെ പരാമർശങ്ങൾക്ക് എതിരെ എൽജിബിടിക്യു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE