തിരുവനന്തപുരം: രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് ഇന്ന് ലിറ്ററിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 91.20 രൂപയും ഡീസലിന് 85.86 രൂപയുമാണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ വില 92.81. ഡീസൽ വില 87.38 രൂപയായി.
പതിമൂന്ന് ദിവസം തുടർച്ചയായി വർധിച്ചതിന് ശേഷം കഴിഞ്ഞ രണ്ട് ദിവസമായി ഇന്ധനവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പാചകവാതക വിലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ വലിയ വർധനവാണ് ഉണ്ടായത്. ഇതോടെ അവശ്യസാധങ്ങളുടെ വിലയിൽ കാര്യമായ മാറ്റമുണ്ടായി. സവാള അടക്കമുള്ള പച്ചക്കറികൾക്കും വില കൂടിയിട്ടുണ്ട്.
Read Also: പ്രവാസി ഇന്ത്യക്കാർക്ക് പോസ്‌റ്റൽ വോട്ട്; സജീവ പരിഗണനയിലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ