വാഷിംഗ്ടണ്‍: കോവിഡിന് ശേഷമുള്ള പ്രധാനമന്ത്രിയുടെ ആദ്യത്തെ അമേരിക്കന്‍ സന്ദര്‍ശണം നാളെ തുടങ്ങുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡനും തമ്മിലുള്ള കൂടിക്കാഴ്‌ചയില്‍ അഫ്ഗാന് വിഷയവും ചര്‍ച്ചയാകും. കോവിഡ് സഹചര്യം ചർച്ച ചെയ്യാൻ ജോ ബൈഡൻ സംഘടിപ്പിക്കുന്ന സമ്മേളനത്തിലും മോദി പങ്കെടുക്കും.
അതേസമയം ഇന്ത്യയിൽ നിന്നടക്കം നിരവധി വിദേശ രാജ്യങ്ങളിൽ നിന്നുള്ള യാത്രാ വിലക്ക് അമേരിക്ക നീക്കി. മുഴുവൻ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി പ്രഖ്യാപിച്ചു. നവംബര്‍ മുതലാണ് പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുക.
കഴിഞ്ഞ ഒരു വര്‍ഷമായി ചൈന, ഇന്ത്യ, തുടങ്ങി നിരവധി രാജ്യങ്ങളിലെ പൗരൻമാര്‍ക്ക് അമേരിക്ക യാത്ര വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഇത് നീക്കം ചെയ്‌തുകൊണ്ടാണ് പുതിയ വാക്‌സിനേഷന്‍ നിബന്ധനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: രാജ്യത്ത് വിവിധ കോടതികളിലായി കെട്ടികിടക്കുന്നത് ഒരു കോടിയിലധികം കേസുകൾ; റിപ്പോർട്