ആലപ്പുഴ: കോവിഡ് പ്രതിസന്ധിക്ക് ഇടയിലും ആലപ്പുഴയിലെ ‘ലോകമേ തറവാട്‘ കലാപ്രദർശന വേദി തുറക്കുന്നത് വിനോദസഞ്ചാര മേഖലയ്ക്ക് പുത്തനുണർവ് നൽകുമെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ്. കലാപ്രദർശനത്തിന്റെ ഉൽഘാടനം ആലപ്പുഴ പോർട്ട് മ്യൂസിയം വേദിയിൽ നിർവഹിക്കുക ആയിരുന്നു മന്ത്രി.
ആലപ്പുഴ പൈതൃക ടൂറിസം പദ്ധതി എത്രയും വേഗം പൂർത്തീകരിക്കാനുള്ള ഇടപെടലുണ്ടാവും. ആലപ്പുഴയെ കേരളത്തിന്റെ ടൂറിസം മേഖലയുടെ കപ്പിത്താനായാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു.
267 കലാകാരൻമാരുടെ 3000 കലാസൃഷ്‌ടികൾ അണിനിരക്കുന്നതാണ് ‘ലോകമേ തറവാട്’ പ്രദർശനം. നേരത്തെ കോവിഡ് വ്യാപനത്തെ തുടർന്നാണ് പ്രദർശനം നിർത്തിവച്ചത്. 5 വേദികളിലായി ഒരു ലക്ഷം ചതുരശ്ര അടിയിലാണ് 3000 കലാസൃഷ്‌ടികൾ പ്രദർശനത്തിനുള്ളത്.
രാവിലെ 10 മുതൽ വൈകീട്ട് 6 വരെ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് പ്രവേശനം. ഇന്നും നാളെയും പ്രദർശനം സൗജന്യമാണ്. തിങ്കൾ മുതൽ 20 രൂപ ടിക്കറ്റിൽ എല്ലാ വേദികളിലെയും പ്രദർശനം കാണാം.
Read Also: എംഎസ്എഫ് നേതാക്കൾക്ക് എതിരായ പരാതിയിൽ ഇടപെട്ട് ലീഗ്; ഹരിത നേതാക്കളുമായി പാണക്കാട് ചർച്ച