സ്‌മാർട് ഫോൺ വ്യവസായത്തിൽ വമ്പൻമാർക്ക് തിരിച്ചടി; പുതിയ പദ്ധതിയുമായി അംബാനി

By News Desk, Malabar News
Reliance new project
Mukesh Ambani
Ajwa Travels

മുംബൈ: വയർലെസ് സേവനങ്ങളിൽ ചെയ്‌തത്‌ പോലെ രാജ്യത്തെ സ്‌മാർട് ഫോൺ വ്യവസായത്തിൽ മാറ്റ് കൂട്ടാൻ ഒരുങ്ങുകയാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഇന്ത്യയിൽ 200 ദശലക്ഷം സ്‌മാർട് ഫോൺ പുറത്തിറക്കാൻ തയ്യാറെടുക്കുകയാണ് റിലയൻസ്. ഇതിനുവേണ്ടി ഉൽപ്പാദനശേഷി വർധിപ്പിക്കാൻ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് പ്രാദേശിക വിതരണക്കാരോട് ആവശ്യപ്പെട്ടു.

പ്രാദേശിക അസംബ്ലർമാരായ ഡിക്‌സൺ ടെക്നോളജീസ് ഇന്ത്യ, ലാവ ഇന്റർനാഷണൽ, കാർബൺ മൊബൈൽസ് എന്നിവരുമായി ചേർന്ന് ഫോണുകൾ നിർമിക്കാനാണ് റിലയൻസിന്റെ പദ്ധതി. ഗൂഗിൾ ആൻഡ്രോയിഡിൽ പ്രവർത്തിക്കുന്ന ജിയോ ഫോണിന്റെ ഒരു പതിപ്പ് നിർമിക്കാൻ ആഭ്യന്തര അസംബ്ലർമാരുമായി ചർച്ച പുരോഗമിക്കുകയാണ്. 4000 രൂപ ചെലവിലാണ് ഇത് പുറത്തിറക്കാൻ കമ്പനി ഉദ്ദേശിക്കുന്നത്. വിലകുറഞ്ഞ ഈ ഫോണുകൾ ജിയോയിൽ വഴി കുറഞ്ഞ പ്ലാനുകൾ ഉപയോഗിച്ച് വിപണനം ചെയ്യാനാണ് ശ്രമിക്കുന്നത്.

രണ്ട് വർഷത്തിനിടെ 150-200 ദശലക്ഷം ഫോണുകൾ വരെ വിറ്റഴിക്കുക എന്നതാണ് റിലയൻസിന്റെ ലക്ഷ്യം. ഇത് പ്രാദേശിക ഫാക്ടറികൾക്ക് ഏറെ ഗുണകരമാകും. മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഏകദേശം 165 ദശലക്ഷം സ്‌മാർട് ഫോണുകളാണ് വിറ്റഴിച്ചതെന്ന് ഇന്ത്യ സെല്ലുലാർ ആൻഡ് ഇലക്ട്രോണിക് അസോസിയേഷൻ ചെയർമാന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. സ്‌മാർട് ഫോണുകളിൽ അഞ്ചിലൊന്ന് ഇന്ത്യയിൽ വിൽക്കുന്നത് ഏകദേശം 7000 രൂപക്ക് മുകളിലാണ്. അതിനാൽ റിലയൻസിന്റെ പുതിയ പദ്ധതിക്ക് വൻ സാധ്യതയാണുള്ളത്.

ഫോൺ നിർമാണം ഔട്ട്സോഴ്‌സിംഗ് ചെയ്യുന്നതിനെ പറ്റി അംബാനി ആലോചിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനെ തുടർന്ന് ജൂലൈയിൽ ഗൂഗിളുമായി പങ്കാളിത്തം ഉണ്ടാക്കി, അതിൽ ആൽഫബെറ്റ് ഇങ്ക് 4.5 ബില്യൺ ഡോളർ നിക്ഷേപിക്കുകയും ചെയ്‌തിരുന്നു. ഇത് ഇപ്പോഴും റെഗുലേറ്ററി അവലോകനത്തിൽ ആയതിനാലാണ് റിലയൻസ് സ്വന്തം മൊബൈൽ സംരംഭവുമായി മുന്നോട്ട് പോകുന്നത്.

പുതിയ സംരംഭം ജനപ്രീതി നേടുകയാണെങ്കിൽ ജിയോ പ്ലാറ്റ്‌ഫോമുകൾക്കുള്ള സാധ്യതകൾ ഉയരുകയും ഇ-കോമേഴ്‌സ്, സോഷ്യൽ മീഡിയ, ഗെയിമുകൾ എന്നിവയിലുള്ള സ്ഥാനം വ്യാപിപ്പിക്കാനുള്ള അംബാനിയുടെ ശ്രമങ്ങൾക്ക് ഊർജം പകരുകയും ചെയ്യും. ജിയോയുടെ വരവ് യാഥാർഥ്യമാകുന്നതോടെ ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമി പോലുള്ളവരുടെ വിപണി വിഹിതം ഇല്ലാതാകും.

2g യുഗത്തിൽ കുടുങ്ങി കിടക്കുന്ന ദശലക്ഷക്കണക്കിന് ആളുകളെ 5g യിലേക്ക് മാറ്റാൻ റിലയൻസ് സഹായിക്കുമെന്നും അങ്ങനെയാണെങ്കിൽ 2021 ലെ ഏറ്റവും വലിയ സ്‌മാർട് ഫോൺ ബ്രാൻഡായി ജിയോ മാറുമെന്നും മൊബൈൽ വിപണി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE