‘കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനസ്‌ഥാപിക്കും’; ആഭ്യന്തരമന്ത്രി അമിത് ഷാ

By Web Desk, Malabar News
amit-shah-home-minister
ആഭ്യന്തരമന്ത്രി അമിത് ഷാ
Ajwa Travels

ഡെൽഹി: ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനസ്‌ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം ജമ്മു കശ്‌മീരിന്റെ സംസ്‌ഥാന പദവി പുനസ്‌ഥാപിക്കുമെന്ന് അമിത് ഷാ ജമ്മു കശ്‌മീരിൽ പറഞ്ഞു. അതിർത്തി നിർണയം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ ജമ്മു കശ്‌മീരിനുണ്ടായിരുന്ന പ്രത്യേക പദവി പുനസ്‌ഥാപിക്കുന്നതിനെ കുറിച്ച് സൂചനകളൊന്നും പുറത്തു വന്നിട്ടില്ല. 2019 ഒക്‌ടോബർ 31നാണ് ജമ്മു കശ്‌മീർ ലഡാക്ക്, ജമ്മു എന്നീ കേന്ദ്രഭരണ പ്രദേശങ്ങളായി മാറിയത്. അതിനു ശേഷം ആദ്യമായാണ് കേന്ദ്ര ആഭ്യന്തരമന്ത്രി ജമ്മു കശ്‌മീരിലെത്തുന്നത്.

മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് അമിത് ഷാ ഇന്ന് ജമ്മു കശ്‌മീരിലെത്തിയത്. സന്ദർശനത്തിന്റെ ഭാഗമായി ശ്രീനഗർ- ഷാർജ ആദ്യ വിമാന സർവീസും അമിത് ഷാ ഫ്‌ളാഗ് ഓഫ് ചെയ്‌തു. ഭീകരാക്രമണങ്ങളുടെ പശ്‌ചാത്തലത്തിൽ വിവിധ സേനാ തലവൻമാരുമായി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നത തല യോഗം ചേർന്നു.

Kerala News: നിപ; വവ്വാലുകളുടെ വിവരശേഖരണം ആരംഭിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE