അസമിൽ തീവ്രവാദം വര്‍ധിക്കാന്‍ കാരണം കോണ്‍ഗ്രസെന്ന് അമിത് ഷാ

By Staff Reporter, Malabar News
amit shah
അമിത് ഷാ
Ajwa Travels

ഗുവഹാത്തി: അസമില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിച്ചത് പതിനഞ്ച് വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അസമിലെ മാജുലിയില്‍ നടന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് പരിപാടിക്കിടെ ആയിരുന്നു ഷായുടെ പരാമര്‍ശം. കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്നും തീവ്രവാദം ഇല്ലാതാക്കാൻ ബിജെപിക്ക് മാത്രമേ സാധിക്കുകയുള്ളു എന്നും ഷാ പറഞ്ഞു.

‘ബിജെപിയുടെ ഭരണത്തിന്റെ കീഴില്‍ തീവ്രവാദം ഇല്ലാതായി. അത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരെ ഞങ്ങള്‍ അറസ്‌റ്റ് ചെയ്‌തു. അസമിലെ നുഴഞ്ഞുകയറ്റം ഇല്ലാതാക്കാന്‍ ബിജെപിക്ക് മാത്രമെ കഴിയുകയുള്ളു’, ഷാ പറഞ്ഞു. കോണ്‍ഗ്രസ് ഭരണത്തില്‍ ജനങ്ങള്‍ സുരക്ഷിതരല്ലെന്ന് പറഞ്ഞ ആഭ്യന്തര മന്ത്രി കൃത്യമായ അന്വേഷണം നടക്കുന്നില്ലെന്നും ആരോപിച്ചു.

അസമില്‍ കോണ്‍ഗ്രസിന്റെ പ്രചാരണവും ശക്‌തമായി മുന്നോട്ട് പോകുന്നതിനിടെ ആണ് ഷായുടെ പരാമര്‍ശം.

കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാല്‍ പൗരത്വനിയമം നടപ്പാക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന പൊതു റാലിക്കിടെ ആയിരുന്നു രാഹുലിന്റെ പ്രഖ്യാപനം. കൂടാതെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും കോണ്‍ഗ്രസ് അധികാരത്തിൽ എത്തിയാൽ അസമില്‍ പൗരത്വ നിയമം റദ്ദാക്കുമെന്ന് പറഞ്ഞിരുന്നു.

സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കുന്നത് ബിജെപിയാണെന്നും എല്ലായിടത്തും വെറുപ്പ് പ്രചരിപ്പിക്കാനാണ് അവരുടെ ശ്രമങ്ങളെന്നാണ് രാഹുൽ ഗാന്ധി പറഞ്ഞത്. കോണ്‍ഗ്രസ് ഉള്ളിടത്തോളം ബിജെപിയുടെ ഇത്തരം വിദ്വേഷ പ്രവര്‍ത്തനങ്ങള്‍ എന്ത് വിലകൊടുത്തും തടയുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.

Read Also: ആഴക്കടൽ മൽസ്യബന്ധന കരാർ; സർക്കാർ പിൻമാറ്റം കള്ളത്തരം കയ്യോടെ പിടികൂടിയതിനാൽ; രാഹുൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE