ന്യൂഡെൽഹി: ചത്തീസ്ഗഡിലെ മാവോയിസ്‌റ്റ് ആക്രമണത്തിൽ കര്‍ശന നടപടികളിലേക്ക് കടക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഇന്ന് രാവിലെ അഭ്യന്തര മന്ത്രി അമിത് ഷാ ജഗദല്‍പൂരില്‍ എത്തി. വീരമൃത്യു വരിച്ച 22 ജവാൻമാർക്ക് ആദരാഞ്‌ജലി അര്‍പ്പിച്ചു.
ഇതിന് പിന്നാലെ ആണ് ഉന്നതല മീറ്റിംഗ് വിളിച്ചിരിക്കുന്നത്. യോഗത്തില്‍ ചത്തീസ്ഗഡ് മുഖ്യമന്ത്രിയും ഉന്നത കേന്ദ്ര- സംസ്‌ഥാന സേനകളിലെയും ഉന്നത ഉദ്യോഗസ്‌ഥരും പങ്കെടുക്കുന്നുണ്ട്. യോഗത്തില്‍ മാവോയിസ്‌റ്റ് വിരുദ്ധ നടപടികള്‍ ശക്‌തമാക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്യും.
മാവോയിസ്‌റ്റുകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ച് ഇളവ് വരുത്തിയിരുന്ന നടപടികള്‍ ഊര്‍ജിതമാക്കാനുള്ള തീരുമാനം അടക്കം യോഗത്തില്‍ ഉണ്ടാകും എന്നാണ് വിവരം. യോഗത്തിന് ശേഷം പരുക്കേറ്റ ജവാന്‍മാരെയും സംഭവ സ്‌ഥലവും അമിത് ഷാ സന്ദര്‍ശിക്കും.
അസമിലെ തിരഞ്ഞെടുപ്പ് സന്ദര്‍ശനം വെട്ടിച്ചുരുക്കി ഡെല്‍ഹിയില്‍ മടങ്ങിയെത്തിയ ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ രാത്രിയില്‍ ഉന്നതതല യോഗം വിളിച്ചിരുന്നു. ഈ യോഗത്തില്‍ ഉണ്ടായ ധാരണയുടെ അടിസ്‌ഥാനത്തിലാണ് ഇന്ന് ചത്തിസ്ഗഡ് സന്ദര്‍ശിക്കുന്നത്. സുരക്ഷ സൈനികരുടെ ജീവത്യാഗം വെറുതെ ആകില്ല എന്ന് കേന്ദ്രം വ്യക്‌തമാക്കിയിരുന്നു.
Also Read: ചൈനയുമായുള്ള കരാർ യുഎസിനുള്ള മറുപടി; ഇറാൻ