വൈറസിനെ പേടിക്കാതെ സിനിമ കാണാം; നൂതന വിദ്യയുമായി ഏരീസ് ഗ്രൂപ്പും ആൾ എബൗട്ട്‌ ഇന്നൊവേഷൻസും

By Desk Reporter, Malabar News
cinema theater_2020 Aug 21
Representational Image
Ajwa Travels

മറ്റെല്ലാത്തിനെയും പോലെ സിനിമാ മേഖലയിലും വൻ പ്രതിസന്ധിയാണ് കൊറോണ വൈറസ് സൃഷ്ടിച്ചത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ, ഇപ്പോഴും പ്രവർത്തനാനുമതി ലഭിച്ചിട്ടില്ലാത്ത വ്യവസായങ്ങളിൽ ഒന്നാണ് സിനിമാ പ്രദർശന മേഖല. കടുത്ത മാനസിക സമ്മർദ്ദമാണ് ഈ സാഹചര്യം മൂലം മിക്ക പ്രദർശനശാല ഉടമകളും തൊഴിലാളികളും അനുഭവിച്ചു വരുന്നത്. നിലവിലെ ഈ പ്രതിസന്ധി മറികടക്കാൻ സിനിമാ പ്രദർശനശാലകളിൽ ബാക്ടീരിയ, വൈറസ് എന്നിവയെ നിർവീര്യമാക്കുന്ന ഒരു പുതിയ കോവിഡ് പ്രൊട്ടക്ഷൻ സിസ്റ്റം ഇപ്പോൾ വിപണിയിലേക്ക് എത്തിയിരിക്കുകയാണ്.

ദുബൈ ആസ്ഥാനമായുള്ള ഏരീസ് ഗ്രൂപ്പും സാങ്കേതികവിദ്യ ഗവേഷണ സ്ഥാപനമായ ആൾ എബൗട്ട്‌ ഇന്നൊവേഷൻസും സംയുക്തമായാണ് പുതിയ സംരംഭം ആരംഭിച്ചിരിക്കുന്നത്. തിയേറ്റർ ഉടമകൾക്ക് വൈറസ് ഭീഷണി ഇല്ലാതെ അവരുടെ വ്യവസായം പുനരാരംഭിക്കാൻ, ചെലവു കുറഞ്ഞതും നൂതനവുമായ ഈ കണ്ടുപിടുത്തം സഹായിക്കുമെന്ന് ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഏരീസ് വിസ്മയാസ് മാക്സ് സ്റ്റുഡിയോ, ഏരീസ് പ്ലെക്സ് എന്നിവയുടെ സ്ഥാപകനും സിഇഒയുമായ ഡോ. സോഹൻ റോയ് പറഞ്ഞു.

“ഈ ഉപകരണത്തിലൂടെ, സിനിമാ വ്യവസായം അതിന്റെ സുവർണ്ണ കാലഘട്ടത്തിലേക്ക് തിരികെയെത്തുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്, ഞങ്ങളുടെ കാഴ്ചക്കാർക്ക് പഴയ അന്തരീക്ഷം തിരികെ കൊടുത്തുകൊണ്ട് ഹൃദ്യമായ ഒരു സിനിമ അനുഭവം പകർന്നു നൽകുവാൻ ഈ സാങ്കേതികവിദ്യ സഹായിക്കും. ”- അദ്ദേഹം അഭിപ്രായപ്പെട്ടു.

“മെയ്ഡ് ഇൻ ഇന്ത്യ ” വിഭാഗത്തിൽ ആൾ എബൗട്ട് നിർമ്മിച്ച, വോൾഫ് ബ്രാൻഡ് ഓസോൺ ജനറേറ്ററുകളും അയോൺ ത്രസ്റ്ററുകളും, അത് പ്രവർത്തിക്കുന്ന മേഖലകളെ മികച്ച രീതിയിൽ ശുദ്ധീകരിക്കാൻ കഴിയുന്നവയാണ്. സാധാരണ ഓസോൺ ജനറേറ്ററുകൾ, സ്റ്റുഡിയോകളുടേയും മുറികളുടേയും അന്തരീക്ഷത്തിലെ അണു നശീകരണത്തിന് സഹായിക്കുമ്പോൾ, വലിയ സിനിമാ ഹാളുകളെ ശുദ്ധീകരിക്കാൻ പ്രാപ്തിയുള്ളവയാണ് എയർമാസ്ക് അയോൺ ത്രസ്റ്ററുകൾ.

“സെന്റിമീറ്റർ ക്യുബിന് ഇരുപത്തിയഞ്ച് ദശലക്ഷം നെഗറ്റീവ് അയോണുകൾ വരെ ഡിസ്ചാർജ് ചെയ്യാൻ കഴിയുന്ന ഈ ഉപകരണത്തിന് , കൊറോണ വൈറസിന്റേയും മറ്റ് ദോഷകരമായ വൈറസുകളേയും പോസിറ്റീവ് അയോണുകളെ തൽക്ഷണം തന്നെ പൊതിഞ്ഞ്, അവയെ നിർവ്വീര്യമാക്കുന്നു. അതായത് ‘വോൾഫ് എയർ മാസ്ക് ‘,ഒരു തിയേറ്ററിൽ സ്ഥാപിച്ചു പ്രവർത്തന യോഗ്യമാക്കിക്കഴിഞ്ഞാൽ, ഹാളിനുള്ളിലെ വായുവിലുള്ള ദോഷകരമായ ബാക്ടീരിയകളെയും വൈറസുകളെയും നശിപ്പിച്ചുകൊണ്ട്, ഒരു സെക്കൻഡിൽ താഴെ സമയം കൊണ്ട് തന്നെ അന്തരീക്ഷവായുവിനെ ശുദ്ധീകരിച്ചു സുരക്ഷിതമാക്കാൻ ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കും എന്ന് ആൾ എബൗട്ട് ഇന്നൊവേഷൻസിന്റെ സിഇഒ സുജേഷ് സുഗുണൻ അറിയിച്ചു.

സിനിമാ വ്യവസായത്തെ എക്കാലത്തെയും താഴ്ന്ന നിലയിലേക്കാണ് കോവിഡ് കൊണ്ടുപോയത്. ആറ് മാസത്തിലേറെയായി തിയേറ്ററുകൾ അടച്ചിരിക്കുന്നതിനാൽ ഉടമകളുടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് സിനിമാ വ്യവസായത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ‘എയർ മാസ്കുമായി ഏരീസ് ഗ്രൂപ്പ്‌ എത്തിയിരിക്കുന്നത്. ആദ്യഘട്ടത്തിൽ ആയിരം ഉൽപ്പന്നങ്ങളാണ് വിപണിയിലെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE