കോവിഡ് വ്യാപനം; സംസ്‌ഥാനത്ത് ലക്ഷണങ്ങൾ ഇല്ലാത്തവരുടെ എണ്ണത്തിൽ വർധന

By Team Member, Malabar News
Covid india-update
Representational Image
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളിൽ ലക്ഷണങ്ങൾ ഇല്ലാത്ത ആളുകളുടെ എണ്ണം വർധിക്കുന്നതായി ആരോഗ്യവകുപ്പ്. കേരളത്തിൽ കഴിഞ്ഞയാഴ്‌ച കോവിഡ് സ്‌ഥിരീകരിച്ച ആളുകളിൽ 74 ശതമാനം പേർക്കും രോഗലക്ഷണങ്ങൾ ഇല്ലെന്നും, നിലവിൽ രോഗബാധിതരാകുന്ന ആളുകളിൽ ഭൂരിഭാഗവും 18-40 വയസിന് ഇടയിലുള്ളവർ ആണെന്നും അധികൃതർ വ്യക്‌തമാക്കി.

നിലവിൽ കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകളിൽ 49 ശതമാനവും ഒരു ഡോസ് വാക്‌സിൻ പോലും സ്വീകരിക്കാത്ത ആളുകൾ ആണെന്നും ആരോഗ്യവകുപ്പ് വ്യക്‌തമാക്കി. ലക്ഷണങ്ങൾ പ്രകടമാകാത്തതിനാൽ തന്നെ കോവിഡ് ബാധിതരിൽ നിന്നും കൂടുതൽ ആളുകളിലേക്ക് രോഗവ്യാപനം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും, അതിനാൽ രോഗബാധ സംശയിക്കുന്നവർ മറ്റുള്ളവരുമായുള്ള ഇടപെടലുകൾ കുറയ്‌ക്കണമെന്നും വിദഗ്‌ധർ നിർദേശിക്കുന്നു.

സംസ്‌ഥാനത്ത് കോവിഡ് സ്‌ഥിരീകരിക്കുന്നതിൽ 30 ശതമാനം ആളുകൾ ഒരു ഡോസ് വാക്‌സിൻ എടുത്തവരും 20 ശതമാനം പേർ 2 ഡോസ് വാക്‌സിൻ എടുത്തവരുമാണ്. വാക്‌സിൻ എടുക്കാത്തവരിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് കോവിഡ് സ്‌ഥിരീകരിച്ചത്‌ മലപ്പുറം ജില്ലയിലാണ്. കൂടാതെ ഒരു ഡോസ് വാക്‌സിൻ എടുത്ത ശേഷം കോവിഡ് സ്‌ഥിരീകരിച്ചവരിൽ ഏറ്റവും കൂടുതൽ പേർ പത്തനംതിട്ട ജില്ലയിലും, 2 ഡോസ് എടുത്തതിന് ശേഷം രോഗബാധ ഉണ്ടായവരിൽ ഏറെപ്പേരും കാസർഗോഡ് ജില്ലയിലുമാണ്.

Read also: ഹൂതി നേതാവിന്റെ കൊലപാതകം; ഒൻപത് പേരെ പരസ്യമായി വെടിവെച്ച് കൊന്നു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE