പുതുച്ചേരിയിലെ മോശം ദിനങ്ങൾ അവസാനിച്ചു; ബിജെപി അധ്യക്ഷൻ

By Desk Reporter, Malabar News
BJP-Puducherry-unit-president-V-Saminathan

പുതുച്ചേരി: വിശ്വാസം തെളിയിക്കാനാകാതെ വി നാരായണ സ്വാമിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ വീണതോടെ പ്രതികരണവുമായി പുതുച്ചേരി ബിജെപി അധ്യക്ഷൻ വി സാമിനാഥൻ. കോൺഗ്രസിന്റെ പതനവും നാരായണ സ്വാമിയുടെ രാജിയും പുതുച്ചേരിയിലെ മോശം ദിനങ്ങൾ അവസാനിച്ചു എന്നതിന്റെ തെളിവാണെന്ന് സാമിനാഥൻ പത്ര പ്രസ്‌താവനയിൽ പറഞ്ഞു.

65 വർഷത്തെ കോൺഗ്രസ് വാഴ്‌ച അവസാനിച്ചു. വികസനവും അഭിവൃദ്ധിയും സ്വപ്‌നം കണ്ട് ഓരോ തവണയും കോൺഗ്രസിനെ വിശ്വസിച്ച് വോട്ട് ചെയ്‌ത ജനങ്ങൾക്ക് അനുഭവിക്കേണ്ടി വന്നത് അഴിമതിയും ചൂഷണവുമായിരുന്നു. കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് ധനകാര്യ മേഖല‌ കൊള്ളയടിക്കപ്പെടുകയും തകർക്കപ്പെടുകയും ചെയ്‌തുവെന്നും അദ്ദേഹം ആരോപിച്ചു.

ജനങ്ങളുടെ ജോലിക്കും റേഷനും ആരോ​ഗ്യത്തിനും വിദ്യാഭ്യാസത്തിനും റോഡിനും വേണ്ടി അനുവദിക്കപ്പെട്ട പണം കോൺഗ്രസ് കൊള്ളയടിച്ചു. അഴിമതിയുടെ സംസ്‌കാരമാണ് കോൺഗ്രസ് ഡിഎംകെ സഖ്യം നൽകിയത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജനങ്ങൾ ഇവരെയൊരു പാഠം പഠിപ്പിക്കുമെന്നും സാമിനാഥൻ പറഞ്ഞു.

പുതുച്ചേരിക്ക് ഒരു പുതിയ സർക്കാർ, പുതിയ കാഴ്‌ചപ്പാട്, പുതിയ നേതൃത്വം ഇവയെല്ലാം ആവശ്യമാണ്. ഇതുപോലെയുള്ള ഒരു സർക്കാർ ഇനി ഉണ്ടാകരുത്. ഈ ഘട്ടത്തിൽ ഒരു പുതിയ സർക്കാർ രൂപീകരണത്തിന് ഞങ്ങൾ ശ്രമിക്കുന്നില്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മോദിയുടെ നേതൃത്വത്തിൽ ജനങ്ങളുടെ അനുഗ്രഹത്തോടെ എൻഡിഎ പുതുച്ചേരിയിലെ ജനങ്ങളുടെ ശോഭനമായ ഭാവിക്കായി സർക്കാർ രൂപീകരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Also Read:  ‘രാമക്ഷേത്രത്തിനായി ധനം സമാഹരിക്കുന്നതിന് പകരം ഇന്ധനവില കുറക്കൂ’; കേന്ദ്രത്തിനെതിരെ ശിവസേന

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE