പുതിയ പരിശീലകനെ കണ്ടെത്തി ബെംഗളൂരു എഫ്‌സി

By Staff Reporter, Malabar News
Pezzaiuoli
Ajwa Travels

കാർലസ് കുട്രറ്റിന് പകരം പുതിയ പരിശീലകനെ കണ്ടെത്തി ബെംഗളൂരു എഫ്‌സി. ഇറ്റാലിയൻ പരിശീലകനായ മാർകോ പെസയോലി ആണ് ബെംഗളൂരുവിനായി ഇനി കളിയുടെ തന്ത്രങ്ങൾ മെനയുക. മൂന്ന് വർഷത്തെ കരാറിലാണ് മാർകോ ടീമിലേക്ക് എത്തുന്നത്‌.

ഏപ്രിലിൽ നടക്കുന്ന എഎഫ്‌സി കപ്പ് ആദ്യ ഘട്ട മൽസരങ്ങളോടെ ആകും പസയോളി ചുമതലയേൽക്കുക. അതുവരെ ബെംഗളൂരുവിനെ സഹ പരിശീലകൻ മൂസ തന്നെയാകും നയിക്കുക.

ബുണ്ടസ് ലീഗ ക്ളബ്ബായ ഫ്രാങ്ക്ഫർടിന്റെ ടെക്‌നിക്കൽ ഡയറക്‌ടറായാണ് ഏറ്റവുമൊടുവിൽ മാർകോ പ്രവർത്തിച്ചത്. ജർമ്മൻ യൂത്ത് ടീമുകളെ പരിശീലിപ്പിച്ച അദ്ദേഹം 2008ലെ ജർമ്മനിയുടെ യൂറോ കപ്പ് ടീമിന്റെ അനലിസ്‌റ്റായും പ്രവർത്തിച്ചിട്ടുണ്ട്.

ഹോഫൻഹെയിമിന്റെ സഹപരിശീലകനായും നേരത്തെ പ്രവർത്തിച്ച അദ്ദേഹം ഫർമീനോ, സിഗുർഡസ്ൺ, അലാബ, ഗോട്സെ, ലെനോ തുടങ്ങിയ പല പ്രമുഖ താരങ്ങളെയും പരിശീലിപ്പിച്ചിട്ടുണ്ട്‌.

Read Also: ബിജെപിയിൽ ചേരണമെങ്കിൽ കശ്‌മീരിൽ കറുത്ത മഞ്ഞ് പെയ്യണം; ഗുലാം നബി ആസാദ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE