ബെം​ഗളൂരു കലാപം; 30 ഇടങ്ങളിൽ എൻഐഎ റെയ്‌ഡ്‌, ഒരാൾ അറസ്‌റ്റിൽ

By Desk Reporter, Malabar News
Bengaluru-riots_2020-Sep-24
(ഫോട്ടോ കടപ്പാട്: ഹിന്ദുസ്ഥാൻ ടൈംസ്)
Ajwa Travels

ബെം​ഗളൂരു: കഴിഞ്ഞമാസം ബെം​ഗളൂരുവിൽ ഉണ്ടായ കലാപവുമായി ബന്ധപ്പെട്ട് 30 ഇടങ്ങളിൽ റെയ്‌ഡ് നടത്തി എൻഐഎ. കലാപത്തിൽ ​ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഒരാളെ എൻഐഎ അറസ്‌റ്റ് ചെയ്‌തു. 44കാരനായ സയ്യിദ് സാദിഖ് അലിയെയാണ് അറസ്‌റ്റ് ചെയ്‌തത്‌. ബെം​ഗളൂരു കലാപത്തിലെ പ്രധാന ​ഗൂഢാലോചനക്കാരനാണ് ഇയാൾ എന്നാണ് എൻഐഎയുടെ ആരോപണം. ചൊവ്വാഴ്ചയാണ് കേസ് എൻഐഎ ഔദ്യോ​ഗികമായി ഏറ്റെടുത്തത്. കലാപം നടന്ന രാത്രി മുതൽ സാദിഖ് അലി ഒളിവിലായിരുന്നുവെന്ന് എൻഐഎ പറഞ്ഞു.

ഇന്ന് നടന്ന റെയ്‌ഡിൽ എയർഗൺ, വെടിയുണ്ടകൾ, മൂർച്ചയുള്ള ആയുധങ്ങൾ, ഇരുമ്പ് കമ്പികൾ എന്നിവ കണ്ടെത്തിയതായി ഏജൻസി വ്യക്തമാക്കി. റെയ്‌ഡിൽ ചില ഡിജിറ്റൽ ഉപകരണങ്ങളും എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നിവയുമായി ബന്ധപ്പെട്ട നിരവധി രേഖകളും കണ്ടെടുത്തിട്ടുണ്ടെന്നും എൻഐഎ പറഞ്ഞു.

Also read:  കാർഷിക ബിൽ; കർഷകരുടെ ഭാരത് ബന്ദ് നാളെ

കഴിഞ്ഞ ഓഗസ്‌റ്റ് 11ന് രാത്രിയിലാണ് ബെംഗളൂരുവിലെ ഡിജെ ഹല്ലി, കെജി ഹാലി പ്രദേശങ്ങളിൽ വ്യാപകമായ അക്രമസംഭവങ്ങൾ അരങ്ങേറിയത്. തുടർന്ന് ബെംഗളൂരു നഗരത്തിലെ കാവൽബിരസന്ദ്ര പ്രദേശത്ത് വ്യാപകമായി തീവെക്കുകയും വാഹനങ്ങൾ തകർക്കുകയും ചെയ്‌തിരുന്നു. നാലു പേരാണ് കലാപത്തിൽ കൊല്ലപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE