കാർഷിക ബിൽ; കർഷകരുടെ ഭാരത് ബന്ദ് നാളെ

By Desk Reporter, Malabar News
bharat-bandh_2020-Sep-24
Ajwa Travels

ന്യൂഡെൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക ബില്ലുകളിൽ പ്രതിഷേധിച്ച് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് നാളെ. ഭാരതീയ കിസാൻ യൂണിയൻ (ബി കെ യു), ഓൾ ഇന്ത്യ ഫാർമേഴ്‌സ് യൂണിയൻ (എ ഐ എഫ് യു), ഓൾ ഇന്ത്യ കിസാൻ മഹാസംഘ് (എ ഐ കെ എം) എന്നീ സംഘടനകൾ സംയുക്തമായാണ് ബന്ദിന് ആഹ്വാനം ചെയ്‌തത്. കർണാടക, മഹാരാഷ്‌ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലെ കർഷക സംഘടനകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ബന്ദിന് പിന്തുണയുമായി ഓല കാബ് ഡ്രൈവേഴ്സ് അസോസിയേഷനും ലോറി ഡ്രൈവേഴ്സ് അസോസിയേഷനും നാളെ സർവീസ് നിർത്തിവെക്കാൻ തീരുമാനിച്ചിട്ടുണ്ട്. നാഷണൽ ട്രേഡ് യൂണിയൻ കോൺഗ്രസ്, ഓൾ ഇന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസ്, ഹിന്ദ് മസ്‌ദൂർ സഭ, സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസ്, ഓൾ ഇന്ത്യ യുനൈറ്റഡ് ട്രേഡ് യൂണിയൻ സെന്റർ, ട്രേഡ് യൂണിയൻ കോർഡിനേഷൻ സെന്റർ എന്നിവയും ബന്ദിന് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിട്ടുണ്ട്.

Kerala News:  വ്യാജ വരുമാന സർട്ടിഫിക്കറ്റ്; തലശേരി മുൻ സബ് കളക്‌ടർക്ക് എതിരെ അന്വേഷണം

രാജ്യത്തെ പരമ്പരാഗത കൃഷിരീതികളെ തകർക്കുന്നതാണ് കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബിൽ എന്നാണ് പ്രതിപക്ഷത്തിന്റേയും കർഷക സംഘടനകളുടേയും ആരോപണം. കടുത്ത പ്രതിപക്ഷ പ്രതിഷേധം അവ​ഗണിച്ചാണ് കേന്ദ്രം പാർലമെന്റിന്റെ ഇരു സഭകളിലും ബിൽ പാസാക്കിയത്.

ഇതേത്തുടർന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചിരുന്നു‌. കാർഷിക ബില്ലിൽ പ്രതിഷേധിച്ച് കേന്ദ്ര മന്ത്രിസഭയിൽ നിന്ന് അകാലിദൾ മന്ത്രി ഹർസിമ്രത് കൗർ ബാദൽ രാജിവെക്കുകയും ചെയ്‌തിരുന്നു. ലോക്‌സഭയും രാജ്യസഭയും പാസാക്കിയ ബിൽ ഇപ്പോൾ രാഷ്ട്രപതിയുടെ പരി​ഗണനക്ക് വിട്ടിരിക്കുകയാണ്.

Also Read:  മഹാരാഷ്ട്രയില്‍ കോവിഡ് സ്ഥിരീകരിച്ച മന്ത്രിമാരുടെ എണ്ണം 13 ആയി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE